ഇന്റർനെറ്റിൽ പ്രചരിക്കുന്ന കളികൾ നമുക്ക് എല്ലാവർക്കും ഏറെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ മണിക്കൂറുകളോളം ഇത്തരം കളികളിൽ നാം മുഴുകാറുമുണ്ട്. അത്തരത്തിൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഇപ്പോഴത്തെ ഇഷ്ടപ്പെട്ട ഗെയിമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. നമ്മുടെ ചിന്തകളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു എന്നത് നേരം കൊല്ലികളായ ഇത്തരം ഗെയിമുകളുടെ പ്രത്യേകതയാണ്.
ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം ഗെയിമുകൾ ഉണ്ടാക്കിയിരിക്കുന്നത്. കണ്ണുകളെ കബളിപ്പിക്കുന്ന ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ എന്ന് വിളിക്കുന്നത്. ഇത്തരം ചിത്രങ്ങളിൽ ചില രഹസ്യങ്ങൾ ഒളിഞ്ഞു കിടക്കാറുണ്ട്. അത്തരം ഒരു ചിത്രമാണ് താഴെ കാണുന്നത്.

നിലത്ത് വീണു കിടക്കുന്ന കരിയില കൂട്ടത്തിന്റെ ചിത്രമാണ് ഇത്. എന്നാൽ ഇതിനിടയിൽ ഒരു വിരുതൻ ഒളിഞ്ഞിരിപ്പുണ്ട്. അത് നിങ്ങൾ കണ്ടെത്തണം. അതും അഞ്ച് സെക്കൻഡ് സമയത്തിനുള്ളിൽ. അങ്ങനെ കണ്ടെത്തിയാൽ നിങ്ങൾ ഒരു സംഭവം തന്നെ.
തവളയാണ് ചിത്രത്തിൽ ഒളിച്ചിരിക്കുന്നത്. അഞ്ച് സെക്കൻഡിൽ നിങ്ങൾ തവളയെ കണ്ടെത്തിയാൽ നിങ്ങൾക്ക് അപാര ബുദ്ധിശക്തിയാണ് എന്നാണ് അർത്ഥം. കാരണം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമായ ഇതിൽ നിന്നും തവളയെ കണ്ടെത്തുക പ്രയാസകരമാണ്. അതിയായ നിരീക്ഷണ ബോധം ഉള്ളവർക്ക് മാത്രമേ അഞ്ച് സെക്കൻഡിൽ തവളയെ കണ്ടെത്താൻ കഴിയുകയുള്ളൂ.










