ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിനെതിരെ വിദ്വേഷപ്രചരണം നടത്തിയ യുവാവ് അറസ്റ്റിലായി. ഉത്തർപ്രദേശ് എടിഎസ് ആണ് അറസ്റ്റ് ചെയ്തത്.ഝാൻസി സ്വദേശി ജിബ്രാൻ മക്രാണിയാണ് അറസ്റ്റിലായത്.മതസ്പർധ വളർത്തുന്ന രീതിയിൽ എക്സിൽ പോസ്റ്റിട്ടതിനാണ് നടപടി. മതസ്പർധ വളർത്തുന്ന പോസ്റ്റുകൾക്കെതിരെ ശക്തമായ നടപ്പടി എടുക്കുമെന്ന് എ ടി എസ് വ്യക്തമാക്കി.
അയോദ്ധ്യയിലെ പൊളിഞ്ഞ മസ്ജിദിന് പകരം പ്രതികാരം ചെയ്യണമെന്നാണ് പോസ്റ്റിന്റെ ആധാരം. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതുമായിരുന്നു പോസ്റ്റ്. ആക്ഷേപകരമായ പോസ്റ്റുകളും സ്ക്രീൻഷോട്ടുകളും ഇയാൾ പങ്കിട്ടിരുന്നു. ഝാൻസി മദ്രസയിൽ നിന്നാണ് പ്രതി പഠനം പൂർത്തിയാക്കിയത്.
Discussion about this post