റായ്പൂർ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ ചത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ബാഗേലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതിചേർത്തു. ജനുവരി 1ന് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഭൂപേഷ് ബാഗേലിനെ പ്രതി ചേർത്തിരിക്കുന്നത്. മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാരിൽ നിന്ന് 508 കോടിയോളം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി.
മുഖ്യമന്ത്രിയെ കൂടാതെ സുബം സോണി, അനിൽ കുമാർ അഗ്രവാൾ, രോഹിത് ഗുലാതി, ഭീം സിംഗ് താദവ്, യാസിം ദാസ് എന്നിവരുടെ പേരുകളും കുറ്റപ്രതത്തിലുണ്ട്. റായ്പൂരിലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള പിഎംഎൽഎ കേസുകൾക്കായുള്ള പ്രത്യേക കോടതിയിലാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.
മഹാദേവ് ഓൺലൈൻ ബുക്കിന്റെ പ്രധാനിയായ സുബംസോണിയാണ് ഭൂപേൽ ബാഗേലിന് പണം നൽകാനായി പരിചയപ്പെടുത്തിയതെന്ന് ആസീം ദാസ് വെളിപ്പെടുത്തിയതായി ഇഡി വ്യക്തമാക്കി. ഒക്ടോബർ 25ന് സുബം സോണി ആസീം ദാസിനെ ദുബായിലേക്ക് വിളിച്ചു വരുത്തിയതായും ബാഗേലിന് കൊടുക്കാനുള്ള പണം കൈമാറിയതായും ദാസ് വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നംബർ 2ന് ദാസിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ 5.39 കോടി രൂപ ഇഡി കണ്ടെടുത്തിരുന്നു.








