പാലക്കാട്: അട്ടപ്പാടിയിൽ 10ാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഭൂതുവഴി മൂലക്കട സ്വദേശി ബിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വൈകീട്ടോടെയായിരുന്നു സംഭവം. അവശനിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അഗളി ഗവ: ഹൈസ്‌കൂളിലെ വിദ്യാർത്ഥിയാണ് ബിനു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് പറഞ്ഞു. ബിനുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.











