ന്യൂഡൽഹി: ലക്ഷദ്വീപ് സന്ദർശനത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അധിക്ഷേപിച്ച സംഭവത്തിൽ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി കോൺഗ്രസ്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് വിമർശനവുമായി രംഗത്തെത്തിയത്.
നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷം എല്ലാം വ്യക്തിപരമായി എടുക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ അയൽക്കാരുമായി നല്ല ബന്ധം സൂക്ഷിക്കണം. സമയത്തിനനുസരിച്ച് പ്രവർത്തിക്കണം. അയൽക്കാരെ മാറ്റാൻ കഴിയില്ലെന്ന് ഉപദേശിച്ച ഖാർഗെ,അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തണമെന്നും ആവശ്യപ്പെട്ടു.
അതേസമയം എന്നാൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ ശരദ് പവാർ പ്രധാനമന്ത്രി മോദിയെ പിന്തുണച്ചും അപകീർത്തികരമായ പരാമർശങ്ങളെ അപലപിച്ചും രംഗത്തെത്തി. പ്രധാനമന്ത്രി പദവിയെ ബഹുമാനിക്കണമെന്നും അത്തരം അഭിപ്രായങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, മറ്റേതെങ്കിലും രാജ്യത്ത് നിന്ന് ഏതെങ്കിലും പദവി വഹിക്കുന്ന ആരെങ്കിലും നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് അത്തരം അഭിപ്രായങ്ങൾ പറഞ്ഞാൽ ഞങ്ങൾ അത് അംഗീകരിക്കില്ല. പ്രധാനമന്ത്രി പദവിയെ നമ്മൾ ബഹുമാനിക്കണം. പ്രധാനമന്ത്രിക്കെതിരെ രാജ്യത്തിന് പുറത്ത് നിന്നുള്ള യാതൊന്നും ഞങ്ങൾ അംഗീകരിക്കില്ലെന്നും ശരദ് പവാർ പറഞ്ഞു.
Discussion about this post