ജയ്പൂർ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് വിസമ്മതിച്ചത് അതിലും അവർ പ്രീണന രാഷ്ട്രീയം കാണുന്നത് കൊണ്ടാണെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സി പി ജോഷി. എന്താണ് കോൺഗ്രസിന് ശ്രീരാമ ഭഗവാനോട് ഇത്ര പ്രശ്നം എന്നും അദ്ദേഹം ചോദിച്ചു.
രാമ ജന്മ ഭൂമിയിലെ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ബി ജെ പി ഒരു രാഷ്ട്രീയ പരിപാടിയാക്കി മാറ്റി എന്ന് ആരോപിച്ചാണ് ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠയിൽ നിന്നും കോൺഗ്രസ് വിട്ടു നില്ക്കാൻ തീരുമാനിച്ചത്. നേരത്തെ രാജസ്ഥാനിലെ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ബി ജെ പി ഇതൊരു രാഷ്ട്രീയ പരിപാടിയാക്കി എന്ന ആരോപണമാണ് ഉന്നയിച്ചത്.
എന്നാൽ ഇതിനെതിരെ ശക്തമായ വിമർശനവുമായി ബി ജെ പി രംഗത്ത് വന്നിരുന്നു. രാജ്യത്തെയും ലോകത്തെയും കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തിന്റെ പ്രതീകമാണ് ശ്രീരാമൻ. രാജ്യത്തെ ഭക്തരുടെ വികാരമാണ് രാമൻ. അത്തരത്തിലുള്ള ഒരു പരിപാടിയെ പോലും കോൺഗ്രസ് എതിർക്കുന്നത് അവർ ഇതിലും എവിടെയോ പ്രീണനം കാണുന്നുണ്ട് എന്ന് മാത്രമാണ് സൂചിപ്പിക്കുന്നത്, അദ്ദേഹം പറഞ്ഞു
നേരത്തെ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. രാമക്ഷേത്രം ആക്രമിച്ചു കീഴടക്കിയ ബാബറിന്റെ ശവകുടീരം കോൺഗ്രസിന്റെ മൂന് തലമുറ സന്ദർശിച്ചിട്ടുണ്ടെന്നും എന്നാൽ അവർക്ക് രാമക്ഷേത്രം സന്ദർശിക്കാൻ മടിയാണ് എന്നുമായിരുന്നു ഹിമന്ത ബിശ്വ ശർമ്മ വെളിപ്പെടുത്തിയത്
Discussion about this post