തൃശൂര്‍: തന്റെ പ്രിയപ്പെട്ട നേതാവ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തുമ്പോൾ നൽകാനായി സുരേഷ് ഗോപിയുടെ സമ്മാനമായ സ്വർണ്ണത്തളിക ഒരുങ്ങി. സ്വർണാഭരണ നിർമാണ രംഗത്ത് വിദഗ്ദനായ അനു അനന്തൻ ആണ് സ്വർണ തളിക നിർമ്മിച്ചത്. പ്രധാനമന്ത്രിക്ക് കൈമാറുന്നതിന് മുൻപ് എസ്.പി.ജി ഉദ്യോഗസ്ഥർ തളിക പരിശോധിച്ചു.
രണ്ട് ദിവസത്തെ സന്ദൾശനത്തിനായാണ് മോദി കേരളത്തിലെത്തുന്നത്. നാളെ രാവിലെ രാവിലെ ഏഴ് മണിക്ക് മുൻപ് ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി ഇവിടെ നിന്ന് റോഡ് മാർഗമാകും ഗുരുവായൂരിലെത്തുക. 7.40 ഓടെ ഗുരുവായൂരിലെത്തുന്ന അദ്ദേഹം 8.45 ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും.
തുടർന്ന് തൃപ്രയാർ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തും. കിഴക്കേ ടിപ്പുസുൽത്താൻ റോഡ് വഴിയാണ് മോദി ക്ഷേത്രത്തിലെത്തുക. പ്രധാന മന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കനത്ത സുരക്ഷയാണ് ഇരു ക്ഷേത്രങ്ങളിലും ഒരുക്കിയിരിക്കുന്നത്. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ട്, കിഴക്കേ ടിപ്പുസുൽത്താൻ റോഡിന്റെ ഇരുഭാഗങ്ങൾ, പടിഞ്ഞാറെ നട, ക്ഷേത്രത്തിന്റെ ചുറ്റുമതിൽ എന്നിവിടങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കും. 10.10 മുതൽ 11.10 വരെ മോദി തൃപ്രയാർ ക്ഷേത്രത്തിലുണ്ടാകും.
പന്ത്രണ്ട് മണിയോടെ കൊച്ചിയില്‍ തിരിച്ചെത്തുന്ന അദ്ദേഹം വില്ലിംഗ്ടൺ ഐലന്‍ഡില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ അന്താരാഷ്‌ട്ര കപ്പല്‍ റിപ്പയറിംഗ്
കേന്ദ്രം, പുതിയ ഡ്രൈഡോക്ക് എന്നിവ രാജ്യത്തിനു സമര്‍പ്പിക്കും. തുടര്‍ന്ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ ബിജെപി ശക്തികേന്ദ്ര ഇന്‍ ചാര്‍ജുമാരുടെ യോഗത്തെ അഭിസംബോധന ചെയ്യും. ഇതിന് ശേഷം പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.








