ചെന്നൈ: ദ് ഹിന്ദു പത്രത്തിന്റെ പ്രഥമ വനതിാ എഡിറ്ററായിരുന്ന മാലിനി പാര്‍ത്ഥസാരത്ഥി രാജിവെച്ചത് പത്താന്‍കോട്ടില്‍ വീരമൃത്യു വരിച്ച മലായാളി ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിനെ അപമാനിച്ചെന്നാരോപിച്ച്. ഇക്കാര്യം അവര്‍ തന്റെ രാജികത്തില്‍ പറയുന്നുണ്ട്.
മറ്റ് പത്രങ്ങള്‍ നിരഞ്ജന്റെ മരണത്തെ അര്‍ഹിക്കുന്ന പ്രധാന്യത്തോടെ വാര്‍ത്തയാക്കിയപ്പോള്‍ ഹിന്ദു 12ാം പേജില്‍ കേരള എഡിഷനിലാണ് നല്‍കിയത്. ഈ പ്രവര്‍ത്തിയോടെ 1878 മുതലുള്ള നാഷണല്‍ ഡെയ്‌ലി എന്ന മുദ്രാവാക്യത്തിന് അര്‍ഹരല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്നും അവര്‍ തന്റെ രാജി കത്തില്‍ പറയുന്നു.
അതേ സമയം രാജി സ്വീകരിച്ചതായി ദാ ഹിന്ദു ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍.റാം പറഞ്ഞു. നിലവില്‍ പത്രത്തിന്റെ നാഷണല്‍ എഡിറ്ററായ സുരേഷ് സമ്പത്തിനായിരിക്കും എഡിറ്ററുടെ താല്‍ക്കാലിക ചുമതല.
Discussion about this post