കൊല്ലം : സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. കൊല്ലം അഞ്ചലിലാണ് അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു.
ബുധനാഴ്ച രാവിലെ ആയിരുന്നു അപകടം ഉണ്ടായത്. കൊല്ലം വടമണ്ണിൽ അഞ്ചൽ അഗസ്ത്യക്കോട് റോഡിൽ വടമൺ സ്കൂളിന് സമീപത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി പേർ ഈ സമയം ബസ്സിൽ ഉണ്ടായിരുന്നു.
ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post