ഡല്‍ഹി: ധൈര്യമുണ്ടെങ്കില്‍ തന്നെ പുറത്താക്കൂവെന്ന് ബിജെപിയോട് പാര്‍ട്ടി എംപി ശത്രുഘ്നന്‍ സിന്‍ഹയുടെ വെല്ലുവിളി. ബിജെപിയ്ക്ക് വേണമെങ്കില്‍ എന്നെ പുറത്താക്കാം. എന്നാല്‍ കാലുപിടിക്കാന്‍ വരുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്ക് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ല. എങ്കിലും അവര്‍ക്ക് ഇഷ്ടമുള്ളപ്പൊള് എന്നെ പുറത്താക്കാനാകും. അവരെന്നെ പുറത്താക്കുകയാണെങ്കില്‍ ന്യൂട്ടന്റെ മൂന്നാം നിയമം അവരെ ഓര്‍മിപ്പിക്കുന്നു. ഏത് പ്രവൃത്തിക്കും സമാനമായ എതിര് പ്രവൃത്തിയുണ്ടാകും-സിന്‍ഹ പറഞ്ഞു.
ഡിഡിസിഎ ക്രമക്കേടില്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിക്കെതിരെ പരസ്യമായി രംഗത്തുവന്ന ബിജെപി എംപി കീര്‍ത്തി ആസാദിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ആസാദിനെ പിന്തുണച്ച ശത്രുഘ്നന്‍ സിന്‍ഹ കീര്‍ത്തി ആസാദിനെ വീരനായകനെന്നാണ് വിശേഷിപ്പിച്ചത്.
Discussion about this post