ന്യൂഡല്‍ഹി: ഹോട്ടല്‍ ഉടമയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 15 ദിവസത്തോളം ഹോട്ടലില്‍ താമസിച്ച് അഞ്ച് ലക്ഷം രൂപയിലധികം കുടിശ്ശിക വരുത്തി മുങ്ങാന്‍ ശ്രമിച്ച ഝാന്‍സി റാണി സാമുവല്‍ ആണ് അറസ്റ്റിലായത്. എയ്റോസിറ്റിയിലെ പുള്‍മാനിലെ ഹോട്ടലിലാണ് സംഭവം.
വ്യാജ യുപിഐ പേയ്മെന്റിലൂടെയായിരുന്നു അഞ്ച് ലക്ഷം രൂപയിലധികം തട്ടാന്‍ യുവതി ശ്രമിച്ചത്. ഹോട്ടലിലെ റൂം നമ്പര്‍ 1161 ലായിരുന്നു യുവതിയുടെ താമസം. 5,58,8176 രൂപയായിരുന്നു വാടകയായി യുവതിയ്ക്ക് നല്‍കേണ്ടിയിരുന്നത്. ഈ പണം ഹോട്ടല്‍ അധികൃതര്‍ക്ക് ഐസിഐസിഐ ബാങ്കിന്റെ വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് യുവതി നല്‍കുകയായിരുന്നു. എന്നാല്‍ പേയ്മെന്റ് ഹോട്ടല്‍ അക്കൗണ്ടില്‍ പണം ലഭിച്ചിരുന്നില്ല. ഇത് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇതോടെ ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതി പ്രകാരം പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 420 ാം വകുപ്പ് പ്രകാരം യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും, അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post