ചെന്നൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിയടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ഡ്രോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. നാല് ദിവസത്തേക്കാണ് ഡ്രോണുകള്‍ നിരോധിച്ചിരിക്കുന്നത്. ജനുവരി 20 നാണ് പ്രധാനമന്ത്രി ശ്രീ രംഗനാഥസ്വാമി ക്ഷേത്രം സന്ദര്‍ശിക്കാന്‍ തമിഴ്‌നാട്ടില്‍ എത്തുന്നത്.
ജില്ലാ കളക്ട്ര്‍ പ്രദീപ് കുമാറാണ് നിരോധനം ഏര്‍പ്പോടുത്തിയിട്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഉത്തരവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ‘ജനുവരി 17 മുതല്‍ 20 വരെ തിരുച്ചിറപ്പള്ളിയില്‍ ഡ്രോണുകളുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഡ്രോണുകള്‍ പറത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു’. സുരക്ഷയുടെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് .
പ്രധാനമന്ത്രി ജനുവരി 19 ന് മഹാരാഷ്ട്ര ,കര്‍ണാടക, തമിഴ്‌നാട്, എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും മൂന്ന് സംസ്ഥാനങ്ങളില്‍ നിരവധി വികസന പദ്ധതികള്‍ തുടക്കമിടുക്കയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളില്‍ ദ്വിദ്വിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി കേരളത്തില്‍ എത്തിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അദ്ദേഹം ഓരോ ഭാരതീയനും സന്തോഷവും ഐശ്വര്യവും ഉണ്ടാവാന്‍ പ്രാര്‍ത്ഥിച്ചു എന്നും എക്‌സില്‍ കുറിച്ചു.










