ഭഗവാൻ ശ്രീരാമനെ കാണാനായി തൃശ്ശൂരിൽ നിന്നും അയോദ്ധ്യയിലേക്കുള്ള യാത്രയിലാണ് ഡൽഹി ആസ്ഥാനമായ ഗ്ലോബൽ പീസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം. തൃശ്ശൂരിലെ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിൽ നിന്നുമാണ് ഈ സംഘം യാത്ര ആരംഭിച്ചിട്ടുള്ളത്. വ്യാഴാഴ്ച കൽപ്പാത്തി ക്ഷേത്രത്തിലും സംഘം ദർശനം നടത്തി.
ഗ്ലോബൽ പീസ് അതോറിറ്റി ഫൗണ്ടർ ഡയറൿടർ ഡോ.സോണിയ മൽഹാർ, ചീഫ് കോ-ഓർഡിനേറ്റർ എൻ ആർ രാമമൂർത്തി, ശ്രീ രഘു എന്നിവരാണ് തൃശ്ശൂരിൽ നിന്നും അയോദ്ധ്യയിലേക്ക് പോകുന്ന സംഘത്തിലുള്ളത്. സംഘം കാൽപ്പാത്തിയിൽ ദർശനം നടത്തിയ വിവരം ശ്രീ വിശ്വനാഥൻ അയ്യർ സമൂഹമാദ്ധ്യമങ്ങളിലൂടെ ആണ് അറിയിച്ചത്. കൽപ്പാത്തിയിൽ നിന്നും കോയമ്പത്തൂരിലേക്ക് ആണ് സംഘം യാത്രയായതെന്നും അദ്ദേഹം അറിയിച്ചു.
വിശ്വനാഥൻ അയ്യർ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
ജയ്ശ്രീരാം !!
തൃശ്ശൂരിൽ നിന്നും അയോദ്ധ്യയിലേക്കുള്ള യാത്രാ സംഘം ഇന്ന് കാലത്ത് കൽപ്പാത്തിയിലെത്തി. തൃശ്ശൂർ പൂങ്കുന്നം സീതാരാമ ക്ഷേത്രത്തിൽ നിന്നും പ്രയാണം ആരംഭിച്ച സംഘം ഇന്ന് കാലത്താണ് കാശിയിൽ പാതി എന്നറിയപ്പെടുന്ന പൈതൃക ഗ്രാമമായ കൽപ്പാത്തിയിൽ എത്തിയത്.
ഡൽഹി ആസ്ഥാനമായ ഗ്ലോബൽ പീസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യാത്രാ സംഘത്തിലുള്ളത്.
ഗ്ലോബൽ പീസ് അതോറിറ്റി ഫൗണ്ടർ ഡയറൿടർ ഡോ.സോണിയ മൽഹാർ, ചീഫ് കോ-ഓർഡിനേറ്റർ എൻ ആർ രാമമൂർത്തി, ശ്രീ രഘു എന്നിവരാണ് യാത്രാംഗങ്ങളായി ഉള്ളത്.
കൽപ്പാത്തിയിൽ നിന്നുള്ള സ്വീകരണത്തിന് ശേഷം കോയമ്പത്തൂരിലേക്കാണ് യാത്രയായത്.
Discussion about this post