കൊച്ചി. എറണാകുളം പുതുവെപ്പിനടുത്ത് രാവിലെ ശാഖ നടത്തുന്നതിനിടെ മഫ്ത്തിയിലെത്തിയ ഞാറയ്ക്കല്‍ എസ്ഐ സോജോ വര്‍ഗ്ഗീസ് ശാഖ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും, ഇത് ചോദ്യം ചെയ്ത ആര്‍എസ്എസ് മഹാനഗരം പ്രചാരക് ജി.ജി വിഷ്ണുവിനെ കസ്റ്റഡിയിലെടത്തുവെന്നുമാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരാതി. അറസ്റ്റ് ചെയ്ത വിഷ്ണുവിനെ വിട്ടു കിട്ടണമെന്നും, പ്രചാകരനെ മര്‍ദ്ദിച്ച പോലിസിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഞാറയ്ക്കല്‍ സ്റ്റേഷന് മുന്നില്‍ റോഡ് ഉപരോധിച്ചു.
രാവിലെ അന്‍പതോളം കുട്ടികളുള്‍പ്പടെ ബീച്ചില്‍ ശാഖ നടത്തികൊണ്ടിരിക്കെ സാധാരണ വേഷത്തിലെത്തിയ എസ്ഐ പ്രകോപനകരമായി ഇടപെടുകയായിരുന്നുവെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പറയുന്നു. ശാഖയ്ക്ക് അകത്തേക്ക് കയറാന്‍ ശ്രമിച്ച എസ്ഐയെ ശാഖാ പ്രചാരക് ഇടപെട്ട് തടഞ്ഞിരുന്നു. തുടര്‍ന്ന് ബൈക്കില്‍ കയറി പോയ പ്രചാരകിനെ പോലിസ് ജീപ്പ് കൊണ്ട് ഇടിച്ച് വീഴ്ത്തുകയും, കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ജീപ്പിനകത്ത് വച്ച് വിഷ്ണുവിനെ പോലിസ് മര്‍ദ്ദിച്ചുവെന്നും പരാതിയുണ്ട്.
അതേസമയം അനുമതിയില്ലാതെ ബീച്ചില്‍ പരിപാടി നടത്തുന്നത് ചോദ്യം ചെയ്ത എസ്ഐയോട് തട്ടിക്കയറിയതിനെയാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തെന്ന് ഞാറയ്ക്കല്‍ സിഐ പറഞ്ഞു.
[inpost_fancy thumb_width=”100″ thumb_height=”100″ post_id=”4745″ thumb_margin_left=”0″ thumb_margin_bottom=”0″ thumb_border_radius=”2″ thumb_shadow=”0 1px 4px rgba(0, 0, 0, 0.2)” id=”” random=”0″ group=”0″ border=”” show_in_popup=”0″ album_cover=”” album_cover_width=”100″ album_cover_height=”100″ popup_width=”800″ popup_max_height=”600″ popup_title=”Gallery” type=”fancy” sc_id=”sc1423981071316″]
Discussion about this post