ലണ്ടൻ: 1990-ൽ ജമ്മു കശ്മീരിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെയും കുടിയിറക്കലിന്റെയും 34-ാം വാർഷികം പ്രമാണിച്ച്, ബോബ് ബ്ലാക്ക്മാൻ, ജിം ഷാനൺ, വീരേന്ദ്ര ശർമ എന്നിവരുൾപ്പെടെ മൂന്ന് യുകെ പാർലമെന്റ് അംഗങ്ങൾ ബ്രിട്ടീഷ് പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചു
1990 ജനുവരിയിൽ അതിർത്തി കടന്നുള്ള ഇസ്ലാമിക ഭീകരരും അവരെ പിന്തുണയ്ക്കുന്നവരും ജമ്മു കശ്മീരിലെ നിരപരാധികളായ ജനങ്ങൾക്ക് നേരെ നടത്തിയ ഏകോപിത ആക്രമണങ്ങളുടെ 34-ാം വാർഷികം ഈ സഭ അഗാധമായ ദുഃഖത്തോടും നിരാശയോടും കൂടി അനുസ്മരിക്കുന്നു; ആസൂത്രിതമായ ഈ കൂട്ടക്കൊലയിൽ കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യുകയും പരിക്കേൽക്കുകയും ബലപ്രയോഗത്തിലൂടെ നാടുകടത്തപ്പെടുകയും ചെയ്ത എല്ലാവരുടെയും കുടുംബങ്ങളോടും സുഹൃത്തുക്കളോടും സഭ അനുശോചനം രേഖപ്പെടുത്തുന്നു”
“പീഡനങ്ങളിൽ നിന്ന് ഓടിപ്പോയ കശ്മീരികൾ ഇപ്പോഴും തങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് നീതിയോ അംഗീകാരമോ കിട്ടിയില്ലെന്ന ആശങ്കയിലാണ് ; അതിർത്തി കടന്നുള്ള ഇത്തരം ഭീകരാക്രമണങ്ങളെ സ്പോൺസർ ചെയ്യുന്നവരെ അപലപിക്കുകയും അത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നു. ജമ്മു കാശ്മീരിൽ ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളെയും അപലപിക്കുന്നു”
കശ്മീരിലെ ന്യൂനപക്ഷ ഹിന്ദു സമുദായത്തിന്റെ സ്വത്തുക്കൾ ഇപ്പോഴും അക്രമകാരികൾ കൈവശം വച്ചിരിക്കുകയാണ് . ജമ്മു കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യ അംഗീകരിക്കാനുള്ള ദീർഘകാല അന്താരാഷ്ട്ര പ്രതിജ്ഞാബദ്ധത നിറവേറ്റാനും “പാനുൻ- കശ്മീർ വംശഹത്യ തടയൽ ബിൽ” നിയമമാക്കുകയും അതുവഴി കശ്മീരി പണ്ഡിറ്റ് സമൂഹത്തിന് ഏറെ കാത്തിരുന്ന നീതി ലഭ്യമാക്കുകയും ചെയ്യണം എന്നും പ്രമേയം ഇന്ത്യാ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
കൂടാതെ ഈ വംശഹത്യയുടെ ഇരകളെ സംരക്ഷിക്കുന്നതിനും നീതി ആവശ്യപ്പെടുന്നതിനുമുള്ള യുകെയുടെ ദീർഘകാല പ്രതിബദ്ധത ഇന്ത്യൻ ഗവൺമെന്റിനെ അറിയിക്കാനും പ്രമേയം ബ്രിടീഷ് സർക്കാരിനോട് ആവശ്യപെട്ടു
Discussion about this post