ചെന്നൈ: ദ്വിദിന തമിഴ്‌നാട് സന്ദര്‍ശന വേളയില്‍ രാജ്ഭവന്‍ പരിസരത്ത് രുദ്രാക്ഷ ചെടി നട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രുദ്രാക്ഷ തൈകള്‍ നടുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ രാജ്ഭന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്. ‘രാജ്ഭവന്‍ പരിസരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പരിശുദ്ധമായ രുദ്രാക്ഷ ചെട നട്ടതായി രാജ്ഭവന്‍ ട്വീറ്റ് ചെയ്്തു.
ശനിയാഴ്ച്ച് രാവിലെയാണ് പ്രധാനമന്ത്രി തിരുച്ചിറപ്പള്ളിയിലെത്തിയത്. അദ്ദേഹം റോഡ് ഷോ നടത്തി. വലിയ ജനക്കൂട്ടമാണ് അദ്ദേഹത്തൈ കാണാന്‍ റോഡിന് ഇരുവശവും തടിച്ചുകൂടിയത്.
രാവിലെ ശ്രീ രംഗനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദര്‍ശനശേഷം ക്ഷേത്രത്തിലെ ആണ്ടാള്‍ എന്ന ആനയില്‍ നിന്നും അനുഹ്രം വാങ്ങി. ഇതിന് ശേഷം കമ്പരാമായണ പാരായണവും ശ്രവിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി രാമയാണവുമായി ബന്ധമുള്ള പ്രധാനക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത്. നാളെ ധനുഷ്‌കോടിയിലെ കോതണ്ഡപാണി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദര്‍ശനം നടത്തും. ഇതിന് ശേഷം രാമസേതു നിര്‍മിച്ചുവെന്ന് കരുതുന്ന അരിച്ചാല്‍ മുനൈ സന്ദര്‍ശിക്കും പ്രതിഷ്ഠയോടനുബന്ധിച്ച് പതിനൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനത്തിലാണ് അദ്ദേഹം.










