ബെംഗളുരു: ഭീകര സംഘടനയായ അല്‍ഖ്വയ്ദയുമായി ബന്ധമുള്ള മദ്രസാ അദ്ധ്യാപകനെ ബെംഗളൂരുവില്‍ നിന്നും ഡല്‍ഹി പൊലീസ് അറസ്റ്റ്‌ചെയ്തു. മൗലാനാ അന്‍സര്‍ ഷായാണ് അറസ്റ്റിലായത്. പ്രമുഖരായ നേതാക്കളെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലോ ടൂറിസ്റ്റ് പ്രദേശങ്ങളിലോ വച്ച് ആക്രമിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
രാജ്യത്തുടനീളം ആക്രമണം നടത്താനും ഇയാള്‍ പദ്ധതിയിട്ടിരുന്നു. അറസ്റ്റിലായ ഷായെ ഇന്ന് പാട്യാലാ കോടതിയില്‍ ഹാജരാക്കും. ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലെ അല്‍ഖ്വയ്ദയ്‌ക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ക്കിടയിലാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക ഭീകരവിരുദ്ധ സെല്‍ ഷായെ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ഡിസംബറില്‍ മറ്റ് രണ്ട് അല്‍ഖ്വയ്ദ പ്രവര്‍ത്തകരായ സഫര്‍ മസൂദ്, അബ്ദുള്‍ റഹ്മാന്‍ എന്നിവരെ പ്രത്യേക ഭീകരവിരുദ്ധ സെല്‍ അറസ്റ്റ് ചെയ്തിരുന്നു. അവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഷായുടെ വിവരം ലഭിച്ചത്.
കസ്റ്റഡിിയിലുള്ള അല്‍ഖ്വയ്ദയിലെ പരിശീലകനും റിക്രൂട്ടറുമായ മുഹമ്മദ് ആസിഫ് എന്ന ഭീകരനും ബംഗളൂരുവില്‍ വച്ച് ഷായെ കണ്ടതായി വെളിപ്പെടുത്തിയിരുന്നു.
Discussion about this post