കണ്ണൂര്‍: സിപിഐഎം പൊളിറ്റ് ബ്യൂറോഅഗം പിണറായി വിജയന് നയിക്കുന്ന നവകേരളമാര്ച്ചിനായി സ്ഥാപിച്ച പ്രചാരണബോര്‍ഡ് വിവാദമാകുന്നു.കണ്ണൂര്‍ അമ്പാടിമുക്കില്‍ സ്ഥാപിച്ച പ്രചാരണബോര്‍ഡില്‍ കുതിരകളെ പൂട്ടിയ തേരുതെളിക്കുന്ന ശ്രീകൃഷ്ണനായി സിപിഐഎം ജില്ലാ സെക്രട്ടറി പി.ജയരാജനെയും, അസ്ത്രം തൊടുക്കുന്ന അര്‍ജുനനായി പിണറായി വിജയനെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
ബിജെപി വിട്ട് സിപിഐഎമ്മില്‍ എത്തിയവരാണ് അമ്പാടിമുക്കിലെ പ്രവര്ത്തകരേറെയും. നേരത്തെ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണബോര്‍ഡില്‍ ശ്രീനാരായണ ഗുരുവിന്റെ ടാബ്ലോ ഒരുക്കിയതും, അന്ത്യഅത്താഴം ആവിഷ്കരിച്ചതും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
Discussion about this post