ലക്നൗ: ്രപാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ അയോദ്ധ്യയിലെത്തി. സച്ചിന് ടെന്‍ഡുല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോലി, എന്നിവരുള്‍പ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങള്ളെ ചടങ്ങിലേക്ക് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്
ക്ഷണിച്ചിരുന്നു. പിടി ഉഷ, അനില്‍ കുംബ്ലേ, വെങ്കിടേഷ് പ്രസാദ് എന്നിവരുള്‍പ്പെടെയുള്ള കായിക താരങ്ങള്‍ നേരത്തെ തന്നെ അയോദ്ധ്യയിലെത്തിയിരുന്നു.
പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാനായി ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, രണ്‍ബീര്‍ സിംഗ്, ആലിയ ഭട്ട്, കത്രീന കൈഫ്, വിക്കി കൗശാല്‍ എന്നിവരും അയോദ്ധ്യയില്‍ എത്തിയിട്ടുണ്ട്.
അയോദ്ധ്യയില്‍ നടാനായി ചെടിയുടെ െൈതയ്യുമായിട്ടാണ് ബോളിവുഡ് താരം ജാക്കി ഷെറോഫ് അയോദ്ധ്യയില്‍ എത്തിയിരിക്കുന്നത്. നടി മാധുരി ദീക്ഷിത്, സിനിമാ നിര്‍മ്മാതാവ് രാജ്കുമാര് ഹിരാനി, നടന് വിക്കി കൗശാല്‍ എന്നിവരും അയോദ്ധ്യയില്‍ എത്തിയിട്ടുണ്ട്.
രാവിലെ മംഗളധ്വനിയോടെ അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചു. ഉച്ചയ്ക്ക് 12:20നാണ് രാം ലല്ലയുടെ സമര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുക. കാശി പണ്ഡിതനായ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡാണ് രാംലല്ലയുടെ ജീവിത സമര്‍പ്പണ സമയം നിശ്ചയിച്ചിരിക്കുന്നത്. 12:29 മിനിറ്റ് 08 സെക്കന്റ് മുതല്‍ 12:30 മിനിറ്റ് 32 സെക്കന്‍ഡ് വരെ മാത്രമായിരിക്കും ശുഭമുഹൂര്‍ത്തം. പൂജാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും.
Discussion about this post