കോഴിക്കോട്: തട്ടുകടയില്‍ നിന്നും എംഡിഎംഎ ആണെന്ന് കരുതി എക്സൈസ് കസ്റ്റഡിയിലെടുത്തത് ഇന്ദുപ്പ്. പിന്നീട് നടന്ന രാസപരിശോധനയിലാണ് കസ്റ്റഡിയിലെടുത്തത് ഇന്ദുപ്പാണെന്ന് തെളിഞ്ഞത്.
ഇന്നലെ ഉച്ചയോടെ കേരള കൊയര്‍ തീയറ്റര്‍ പരിസരത്തെ തട്ടുകടയില്‍ നിന്നും ഇന്ദുപ്പ് കസ്റ്റഡിയില്‍ എടുത്തത്. കടയില്‍ എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പരിശോധനക്കിടെ പ്ലാസ്റ്റിക്ക് കവറില്‍ സൂക്ഷിച്ചിരുന്ന ഇന്ദുപ്പ് കണ്ടതോടെ മയക്കുമരുന്നാണെന്ന് എക്സൈസ് ഉറപ്പിച്ചു. രാസപരിശോധനയില്‍ ഇന്ദുപ്പാണെന്ന് മനസിലായതോടെ കേസ് ഉപേക്ഷിച്ചു.
Discussion about this post