തിരുവനന്തപുരം: ലോകായുക്തയ്ക്ക് എതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തുന്ന അഴിമതിക്ക് ലോകായുക്ത ഓശാന പാടുകയാണെന്ന് വി.എസ് കുറ്റപ്പെടുത്തി.
ഭരണതലത്തിലുള്ളവര്‍ പ്രതിസ്ഥാനത്താവുന്ന കേസുകളില്‍ അനാവശ്യ കാലതാമസം വരുത്തുകയാണ്. സര്‍ക്കാരിന് എതിരായ നിലപാട് എടുക്കുന്ന ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ അമിത വ്യഗ്രതയും ലോകായുക്ത കാട്ടുന്നു.. ഇതെല്ലാം ജുഡീഷ്യറിയുടെ മേലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്നും വി എസ് പറഞ്ഞു.
Discussion about this post