പറ്റ്ന:ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ നിയമസഭാ കക്ഷി നേതാവ്. നിയമസഭാ കക്ഷി യോഗത്തിലാണ് അദ്ദേഹത്തെ നേതാവായി തിരഞ്ഞെടുത്തത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് ടാവ്ഡേ ആണ് ഇക്കാര്യം അറിയിച്ചത്.
നിയമസഭാ കക്ഷി യോഗത്തിൽ സാമ്രാട്ട് ചൗധരിയെ എംഎൽഎമാർ ഐക്യകണ്ഠേന നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത് ആയി അദ്ദേഹം പറഞ്ഞു. വിജയ് സിൻഹയെ ഉപനേതാവായും തിരഞ്ഞെടുത്തിട്ടുണ്ട്. ബിഹാറിൽ എൻഡിഎ സർക്കാർ രൂപീകരിക്കാൻ എല്ലാ എംഎൽഎമാരും സമ്മതം മൂളിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ ജെഡിയു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെ ആയിരുന്നു നിയമസഭാ കക്ഷി യോഗം. വൈകീട്ടോടെ പുതിയ എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും.
Discussion about this post