ന്യൂഡൽഹി: ബീഹാറിൽ എൻ ഡി എ യുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെടുന്ന പുതിയ സർക്കാർ വികസനത്തിന്റെ ഒരു മേഖലയും വിട്ടു കളയില്ല എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാദ്ധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്
“ബിഹാറിൽ രൂപീകരിച്ച എൻഡിഎ സർക്കാർ സംസ്ഥാനത്തിൻ്റെ വികസനത്തിനും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല . ബീഹാറിലെ മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിനെയും സാമ്രാട്ട് ചൗധരിയെയും വിജയ് സിൻഹയെയും ഞാൻ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് വ്യക്തമാക്കി
ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തലസ്ഥാനത്ത് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു
ബിജെപി നേതാക്കളായ വിജയ് കുമാർ സിൻഹയും സാമ്രാട്ട് ചൗധരിയും നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ജെഡിയുവിൻ്റെ വിജേന്ദ്ര യാദവ്, ശ്രാവൺ കുമാർ എന്നിവരും എച്ച്എഎമ്മിൻ്റെ സന്തോഷ് കുമാർ സുമൻ, സ്വതന്ത്ര സ്ഥാനാർത്ഥി സുമിത് കുമാർ സിംഗ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
മഹാഗത്ബന്ധൻ സഖ്യത്തിന് കീഴിലെ സ്ഥിതി ശരിയല്ലാത്തതാണ് രാജിവെക്കാനുള്ള കാരണമെന്ന് നിതീഷ് കുമാർ ചൂണ്ടിക്കാട്ടി. തൻ്റെ പാർട്ടി പ്രവർത്തകർ ഉൾപ്പെടെ എല്ലായിടത്തുനിന്നും നിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും ഈ തീരുമാനത്തിലെത്താൻ എല്ലാവരേയും ശ്രദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.












