ലഖ്‌നൗ: അയോദ്ധ്യയില്‍ പത്തു രൂപയുടെ ചായക്കും ബ്രഡിനും ഉയര്‍ന്ന ബില്ല് നല്‍കിയ സംഭവത്തില്‍ ഹോട്ടലിനെതിരെ നടപടിയുമായി അയോദ്ധ്യ വികസന അതോറിറ്റി. ഗുജറാത്ത് സ്വദേശികളുടെ ഹോട്ടലായ ശബരി രസോയ് എന്ന ഹോട്ടലിന് നേരെയാണ് നടപടി എടുത്തിയിരിക്കുന്നത്. ചായക്കും ബ്രഡിനും 252 രൂപയുടെ ബില്ലാണ് ഹോട്ടല്‍ ഭക്തര്‍ക്ക് നല്‍കിയത്.
സംഭവത്തില്‍ മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് അയോദ്ധ്യ വികസന അതോറിറ്റി അറിയിച്ചിരിക്കുന്നത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്നും ഹോട്ടല്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍ക്കുകയും ചെയ്തു.
ഭക്ഷണശാലയില്‍ ചായയ്ക്കും ബ്രഡിനും 10 രൂപ വീതം മാത്രമേ ഈടാക്കാവൂ എന്നാണ് കരാര്‍. അയോദ്ധ്യയിലെ ഭക്തര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ സൗകര്യങ്ങള്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സമിതിയുടെ കടമയാണെന്നും അമിത തുക ഈടാക്കുന്നത് അനുവദിക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.









