തൃശൂർ: കൊരട്ടി പള്ളിയിൽ പൂവൻ കുല നേർച്ചയുമായി ടിഎൻ പ്രതാപൻ എംപി. വാഴക്കുലയുമായി എത്തിയ എംപി മാതാവിന്റെ പടിക്കൽ വച്ച് മുട്ടുകുത്തി പ്രാർത്ഥിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അനിൽ അക്കര പുറത്ത് വിട്ട വീഡിയോക്ക് താഴെ ട്രോൾ വർഷമാണ് ഉയരുന്നത്.
അഞ്ച് കൊല്ലം മുൻപ് തൃശൂരുകാർ വെച്ച വാഴയുടെ കുല ഇപ്പോഴെങ്കിലും മൂത്തല്ലോ, സുരേഷ് ഗോപി മാതാവിന് കിരീടം കൊടുത്തത് പബ്ലിസിറ്റിയ്ക്ക് വേണ്ടി ആണെന്ന് വിമർശിച്ച TN പ്രതാപൻ തന്നെയല്ലേ ഇത്.ശിഷ്ടകാലം പ്രതാപന് കുലക്കച്ചവടം നടത്തി ജീവിക്കാം എന്നിങ്ങനെയാണ് കമന്റുകൾ വരുന്നത്.
മകളുടെ വിവാഹത്തിനോട് അനുബന്ധിച്ച് ലൂർദ് പള്ളിയിലെത്തി സ്വർണകിരീടം സമർപ്പിച്ച സുരേഷ് ഗോപിയെയും കുടുംബത്തെയും ടിഎൻ പ്രതാപൻ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചിരുന്നത്. ഇതിനോട് ബന്ധപ്പെടുത്തിയാണ് പലരും വാഴക്കുല സമർപ്പണത്തെ വിമർശിക്കുന്നത്.
ലേശം ഉളുപ്പ് സുരേഷ് ഗോപി മാതാവിന് കിരീടം കൊടുത്തു എന്ന് പറഞ്ഞ് കരഞ്ഞ പ്രതാപൻ,ഇലക്ഷൻ അടുത്തപ്പോൾ ആണല്ലോ പ്രതാപന്റെ കൊല മൂത്തത്. എന്നിങ്ങനെയാണ് കമന്റുകൾ.
Discussion about this post