സിയോള്‍:യുഎസ് എഫ് 16 യുദ്ധവിമാനം ദക്ഷിണ കൊറിയയില്‍ തകര്‍ന്നു വീണു. കുന്‍സാന്‍ വ്യോമ കേന്ദ്രത്തിലെ എട്ടാം ഫൈറ്റര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ് തകര്‍ന്ന യുദ്ധവിമാനം. പ്രാദേശിക സമയം രാവിലെ 8.41 ന് സോളിന് 180 കിലോമീറ്റര്‍ തെക്കാണ് അപകടം ഉണ്ടായത്.അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് പൈലറ്റ് രക്ഷപ്പെട്ടു.
ദക്ഷിണ കൊറിയയിലിലെയും യുഎസിലെയും ഉദ്യോഗസ്ഥരുടെയും സംയുക്ത രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് പൈലറ്റിനെ വിമാനത്തില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. പൈലറ്റിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടന്ന് യുഎസ് സൈന്യം അറിയച്ചു. യുദ്ധവിമാനം തകര്‍ന്ന വീഴാന്‍ കാരണം എന്താണെന്ന് കണ്ടെത്താന്‍ നിലവില്‍ അന്വേഷണം നടക്കുകയാണെന്നും യുഎസ് സൈന്യം കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷത്തിനിടെ ദക്ഷിണ കൊറിയയില്‍ നടക്കന്ന മൂന്നാമത്തെ യുഎസ് എഫ് 16 അപകടമാണിത്. കഴിഞ്ഞ ഡിസംബറില്‍ എട്ടാം ഫൈറ്റര്‍ വിഭാഗത്തിലെ എഫ്-16 വിമാനം യെല്ലോ സീയില്‍ തകര്‍ന്നു വീണിരുന്നു. പരിശീലനത്തിനിടെ കടലില്‍ തകര്‍ന്ന് വീഴുകയായിരുന്നു.
Discussion about this post