പട്ന: നിതീഷ് കുമാർ ബീഹാറിൽ ജാതി സെൻസസ് നടത്തിയത് മറ്റ് ഘടകകക്ഷികളുടെ സമ്മർദ്ദം കാരണമാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധിയെ കണക്കറ്റ് പരിഹസിച്ച് ജെ ഡി യു നേതാവ് രാജീവ് രഞ്ജൻ സിംഗ്. നിങ്ങൾ ഒരു പപ്പു ആണെന്നും നിങ്ങളുടെ മണ്ടത്തരങ്ങൾ കൊണ്ട് രാജ്യത്തെ രസിപ്പിക്കുന്നത് തുടരുക എന്നും രാജീവ് രഞ്ജൻ സിംഗ് പരിഹസിച്ചു
ആർജെഡിയുടെയും കോൺഗ്രസിൻ്റെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് നിതീഷ് കുമാറിന് ജാതി സെൻസസ് നടത്തേണ്ടി വന്നതെന്നും ഞങ്ങളുടെ സമ്മർദ്ദത്തിൽ നിതീഷ് കുമാർ കുടങ്ങുകയായിരിന്നു എന്നും ബിഹാറിലെ പൂർണിയയിൽ നടന്ന റാലിയിൽ വച്ച് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു
എന്നാൽ ഇതിനെതിരെയാണ് രാജീവ് രഞ്ജൻ സിംഗ് രംഗത്ത് വന്നത്
ഇൻഡി ബ്ലോക്കിൽ ജാതി സെൻസസിന് വേണ്ടി നിതീഷ് കുമാർ പ്രമേയം കൊണ്ട് വന്നപ്പോൾ പ്രതിഷേധിച്ച മമത ബാനെർജിക്കെതിരെ ഒരക്ഷരം പറയാതിരുന്ന രാഹുൽ ഗാന്ധി ഇപ്പോൾ പരസ്പര വിരുദ്ധമായ കള്ളങ്ങളും കൊണ്ട് വന്നിരിക്കുകയാണ്. നിങ്ങളോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങൾ ഒരു പപ്പു ആണ്, നിങ്ങൾ എല്ലാ കാലത്തും ഒരു പപ്പു ആയിരിക്കുകയും ചെയ്യും, നിങ്ങളുടെ മണ്ടത്തരങ്ങൾ കൊണ്ട് ജനങ്ങളെ രസിപ്പിക്കുന്നത് തുടരുക രാജീവ് രഞ്ജൻ സിംഗ് തുറന്നടിച്ചു.
ആരുടേയും സമ്മർദ്ദത്തിന് വഴങ്ങി എന്തെങ്കിലും പ്രവർത്തിക്കുന്ന ഒരു വ്യക്തിയല്ല നിതീഷ് കുമാർ. വി പി സിംഗ് സർക്കാർ നിലവിലിരുന്ന സമയത്ത് തന്നെ ജാതി സെൻസസ് ആവശ്യപ്പെട്ട വ്യക്തിയായിരുന്നു നിതീഷ് കുമാർ എന്ന് രാഹുൽ ഗാന്ധി ഓർക്കണം എന്നും രാജീവ് രഞ്ജൻ സിംഗ് കൂട്ടിച്ചേർത്തു.
ബെംഗളൂരുവിലെയും മുംബൈയിലെയും യോഗങ്ങളിൽ ജനതാദൾ (യുണൈറ്റഡ്) പ്രമേയം പാസാക്കാൻ ആവശ്യപ്പെട്ടപ്പോൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അതിനെ എതിർക്കുകയും നിങ്ങൾ മൗനം പാലിച്ചുകൊണ്ട് അവരെ പിന്തുണക്കുകയും ചെയ്തു, അന്ന് ഒരക്ഷരം മിണ്ടാൻ നാവ് പൊങ്ങാതിരുന്ന നിങ്ങൾ ഇന്ന് രാഷ്ട്രീയത്തിൽ എന്തെങ്കിലും നേട്ടമുണ്ടാക്കാൻ തെറ്റായ പ്രസ്താവനകൾ അവലംബിക്കരുത്. നിങ്ങളുടെ കോൺഗ്രസ് പാർട്ടി അനുദിനം ചുരുങ്ങാൻ കാരണവും ഈ കാപട്യം ആണെന്നും അദ്ദേഹം വ്യക്തമാക്കി
Discussion about this post