ന്യൂഡൽഹി: ഡൽഹി മദ്ധ്യ നയാ കേസിൽ ഇ ഡി യുമായി ഒളിച്ചു കളി തുടർന്ന് അരവിന്ദ് കെജ്രിവാൾ. തുടരെ തുടരെയുള്ള ഇ ഡി സമൻസുകൾ നിസ്സാര കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുന്ന കെജ്‌രിവാൾ ആം ആദ്മിയുടെ നേതൃത്വത്തിൽ ചണ്ഡീഗഡിൽ നടത്താൻ പോകുന്ന പ്രക്ഷോഭമാണ് അടുത്ത കാരണമായി കണ്ടെത്തിയിരിക്കുന്നത്.
ചണ്ഡീഗഡിൽ കഴിഞ്ഞ ദിവസങ്ങളിൽ മേയർ ഇലക്ഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കോൺഗ്രസ് സഖ്യം ബി ജെ പി ക്കെതിരായി പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത് വോട്ട് തിരിമറി ആണെന്ന ആരോപണം ഉന്നയിച്ചാണ് ആം ആദ്മി പാർട്ടി പ്രക്ഷോഭം തീരുമാനിച്ചിരിക്കുന്നത്.
കോടികളുടെ അഴിമതി നടന്ന ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ തുടരെ തുടരെ ഹാജരാകാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അപമാനിക്കുന്ന പ്രവൃത്തിയാണ് അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഒരു തവണ തനിക്ക് വിപാസന ധ്യാനം ഉണ്ടെന്ന് പറഞ്ഞ് ഹാജരാകാതിരുന്ന കെജ്‌രിവാൾ പാർട്ടി പരിപാടികളും മറ്റു കാര്യങ്ങളുമാണ് കാരണങ്ങളായി പറയുന്നത്. അതിൽ ഏറ്റവും ഒടുവിൽ ഉള്ളതാണ് ഇപ്പോൾ നടന്നിരിക്കുന്നത്
Discussion about this post