ന്യൂഡല്‍ഹി; രാജ്യത്തെ ഒരു കോടി ഭവനങ്ങളില്‍ കൂടി സോളാര്‍ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഇതിലൂടെ സാധാരണക്കാരുടെ കുടുംബത്തിന് പ്രതിവര്‍ഷം 15,000 – 18,000 രൂപ വരെ ലാഭിക്കാനാകുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഇത് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബില്‍ കുറയ്ക്കുക മാത്രമല്ല, ഊര്‍ജ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യും.പ്രധാനമന്ത്രി സൂര്യോദയ യോജന ആരംഭിക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് പദ്ധതിയെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.ജനുവരി 22 ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ്‍ പ്രതിഷ്ഠയുടെ ചരിത്ര ദിനത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു എന്നും ധനമന്ത്രി പറഞ്ഞു.
പാവങ്ങള്‍, സ്ത്രീകള്‍, യുവതീ യുവാക്കള്‍, അന്നദാതാക്കള്‍ എന്നിവരാണ് രാജ്യത്തിന്റെ വികസനത്തിന്റെ തൂണുകള്‍. അതിനാല്‍ ഇവരെ ശക്തരാക്കണം. അതിനായി നിരവധി പദ്ധതികളാണ് കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്. അടുത്ത അഞ്ച് വര്‍ഷം അത്ഭുതപൂര്‍വ്വമായ വികസനത്തിന്റ വര്‍ഷമായിരിക്കും എന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
ഗ്രാമീണ തലത്തില്‍ വരെ വികസന പദ്ധതികള്‍ എത്തിച്ചു. അഴിമതിയും സ്വജനപക്ഷവാദവും കുറഞ്ഞു. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്നതാണ് പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെ വിജയ മന്ത്രമെന്നും ധനമന്ത്രി വ്യക്തമാക്കി.
Discussion about this post