Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

സ്വപ്നസാക്ഷാത്കാരനിമിഷം!; ‘ടെണ്ടുൽക്കർ മിസ് യു’ എന്നെഴുതിയ ടീഷർട്ട് ധരിച്ച ബൈക്ക് യാത്രക്കാരനരികിൽ വാഹനം നിർത്തി കുശലാന്വേഷണവുമായി സാക്ഷാൽ സച്ചിൻ

by Brave India Desk
Feb 1, 2024, 08:35 pm IST
in Special, News
Share on Facebook
Tweet
WhatsApp
Telegram

സച്ചിൻ ടെണ്ടുൽക്കറോട് ആരാധന തോന്നാത്ത ഇന്ത്യക്കാരാരും തന്നെ ഉണ്ടാവില്ല. ഭാരതീയരായ ഓരോ ക്രിക്കറ്റ് പ്രേമികൾക്കും ദൈവതുല്യമായ ആവേശവും വികാരവും ആണ് സച്ചിൻ ടെണ്ടുൽക്കർ. അത്തരത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ വലിയ ആരാധകനായ ഒരു യുവാവിന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട ഒരു നിമിഷം ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറുന്നത്.

സ്പോർട്സ് താരങ്ങളുടെ ജേഴ്‌സി ധരിച്ച് നടക്കുന്ന ധാരാളം ആരാധകരെ നമ്മൾ പലയിടത്തും കണ്ടിട്ടുണ്ടായിരുന്നു. എന്നാൽ എപ്പോഴെങ്കിലും ഈ ജേഴ്സി കണ്ട് ആ താരം തന്നെ അത് ധരിച്ച ആളെ വന്ന് പരിചയപ്പെടുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ. ഓരോ ആരാധകർക്കും അതൊരു വലിയ സ്വപ്നം തന്നെയായിരിക്കും. അത്തരത്തിൽ ഒരു വലിയ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ഒരു സച്ചിൻ ടെണ്ടുൽക്കർ ഫാൻ.

Stories you may like

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

‘ടെണ്ടുൽക്കർ മിസ്സ് യു’ എന്നെഴുതിയ മുംബൈ ഇന്ത്യൻസ് ജേഴ്സി ധരിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഒരു യുവാവിനെ അപ്രതീക്ഷിതമായാണ് കാറിൽ യാത്ര ചെയ്യുകയായിരുന്ന സച്ചിൻ കണ്ടെത്തിയത്. ആ ആരാധകന് ഒരു സർപ്രൈസ് നൽകാൻ തന്നെ താരം തീരുമാനിച്ചു. ഉടൻതന്നെ സച്ചിന്റെ കാർ ബൈക്ക് യാത്രക്കാരന് തൊട്ടരികിൽ നിർത്തിക്കൊണ്ട് സച്ചിൻ എയർപോർട്ടിലേക്കുള്ള വഴി ഏതാണെന്ന് ചോദിക്കുകയായിരുന്നു. സാക്ഷാൽ സച്ചിനെ കണ്ടതും അത്ഭുതവും ആഹ്ലാദവും കൊണ്ട് തൊഴുതു പോയി ആരാധകൻ.

സാക്ഷാൻ സച്ചിൻ ടെണ്ടുൽക്കറെ നേരിട്ട് കണ്ടത് ശരിക്കും അപ്രതീക്ഷിതമായിരുന്നു ആ ആരാധകന്. സച്ചിനെ വലിയൊരു വികാരമായി തന്നെ നെഞ്ചേറ്റി നടക്കുന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ജേഴ്സി മാത്രമല്ല, സച്ചിന്റെ ടാറ്റൂവും ചിത്രങ്ങൾ ഒട്ടിച്ച ഒരു പുസ്തകവും എല്ലാം അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നു. ഒടുവിൽ ഒന്നിച്ച് സെൽഫി എടുക്കുകയും ഓട്ടോഗ്രാഫ് നൽകുകയും ചെയ്ത ശേഷമാണ് സച്ചിൻ യാത്രയായത്. ” ‘സച്ചിൻ’ ടെണ്ടുൽക്കറെ കണ്ടുമുട്ടി” എന്ന ക്യാപ്ഷനോടെ സമൂഹമാദ്ധ്യമങ്ങളിലൂടെ സച്ചിൻ പങ്കുവെച്ച ഈ വീഡിയോ ഇതിനകം തന്നെ നിരവധി പേരാണ് കണ്ടുകഴിഞ്ഞത്. ഇതുപോലെ ഒരു നിമിഷം തങ്ങളുടെയും സ്വപ്നമാണ് എന്നാണ് വീഡിയോയ്ക്ക് താഴെ എല്ലാ സച്ചിൻ ആരാധകരും അഭിപ്രായപ്പെടുന്നത്.

https://fb.watch/pXrp-zzUe7/?mibextid=Nif5oz

Tags: tendulkar fansachin tendulkar
Share9
Tweet
Send
Share

Latest stories from this section

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

Latest News

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies