ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകസിവിൽകോഡ് നടപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച പഠനകമ്മീഷൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പുറത്ത്. ഇത് ആദ്യമായാണ് നിർദ്ദേശങ്ങൾ പരസ്യപ്പെടുത്തുന്നത്. എണ്ണൂറോളം പേജുള്ള നിർദ്ദേശങ്ങളാണ് സമിതി സർക്കാരിന് നൽകിയിരിക്കുന്നത്. ഇത് അന്തിമ നിർദ്ദേശങ്ങളാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധമിക്കാണ് സമിതി നിർദ്ദേശങ്ങൾ കൈമാറിയത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണ് സമിതിയുടെ തലവൻ. അഞ്ചുപേരാണ് സമിതിയിലുള്ളത്.
ലിവ് ഇൻ റിലേഷനുകൾ നിയന്ത്രിക്കാൻ പോന്ന നിർദ്ദേശങ്ങൾ സമിതി നൽകിയിട്ടുണ്ട്. എല്ലാ ലിവ് ഇൻ റിലേഷനുകളും സ്വയം സാക്ഷ്യപ്പെടുത്തി വെളിപ്പെടുത്തണമെന്ന് സമിതി നിർദ്ദേശിക്കുന്നു.മുസ്ലീം വ്യക്തിനിയമങ്ങളിൽ വിവാഹത്തെ കുറിച്ചും
വിവാഹമോചനത്തെക്കുറിച്ചുമെല്ലാം പറയുന്ന ഹലാല, ഇദ്ദാത്ത, മുത്തലാഖ് എന്നിവ നിർത്തലാക്കാൻ സമിതി സമർപ്പിച്ച നിർദ്ദേശങ്ങളിലുണ്ട്. എല്ലാ മതവിഭാഗങ്ങളുടെയും വിവാഹപ്രായം ഒന്നാക്കണമെന്നും നിർദ്ദേശങ്ങളിലുണ്ട്.
ഏക സിവിൽ കോഡ് പാസാക്കുന്നതിനായി ഫെബ്രുവരി 5 മുതൽ 8 വരെ നിയമസഭയുടെ പ്രത്യേക സമ്മേളം വിളിച്ചിട്ടുണ്ട്. ഈ സെഷനിൽ വെച്ച് ഏകസിവിൽ കോഡ് പാസ്സാക്കുകയാണെങ്കിൽ ഇന്ത്യയിൽ ഇത് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് ചരിത്രം കുറിക്കും.









Discussion about this post