കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സിബിഐ അറസ്റ്റ് ചെയ്യാനുള്ള സാധ്യത തള്ളി കളയാനാവില്ലെന്ന് വിലയിരുത്തല്‍. മംനോജ് വധക്കേസിലെ ഗുഢാലോചനയില്‍ പി ജയരാജന് പങ്കുള്ളതായുള്ള വിവരങ്ങള്‍ സിബിഐയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജയരാജന് സിബിഐ വീണ്ടും നോട്ടിസ് നല്‍കിയത്. കേസിലെ പ്രതികളെ സംരക്ഷിച്ചത് പി ജയരാജനാണെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം സിബിഐയുടെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് പ്രതികള്‍ക്കെല്ലാം പി ജയരാജനുമായി ബന്ധമുണ്ടെന്നും വ്യക്തമായിട്ടുണ്ട്.
ഇതിനിടെ ചൊവ്വാഴ്ച ജയരാജന്‍ സി.ബി.ഐക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നീക്കം. ഇതിനായി കണ്ണൂര്‍ സെഷന്‍സ് കോടതിയില്‍ ജയരാജന്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. രാഷ്ട്രീയ കാരങ്ങളാലാണ് സിബിഐ നടരടി എന്നും, മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കണമെന്നും ജയരാജന്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച സി.ബി.ഐ ജയരാജന് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ചയും നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ശാരീരിക അവശതകള്‍ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ ഇന്നലെ വീണ്ടും നോട്ടിസ് നല്‍കിയത്.
മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ വിളിച്ചുവരുത്തി അന്വേഷണ സംഘം ജയരാജന്റെ മൊഴിയെടുത്തിരുന്നു. ഇത് പൂര്‍ണമല്ലെന്നും നിലവില സൊഹചര്യത്തില്‍ ജയരാജനെ വീണ്ടും ചോദ്യം ചെയ്യണമെന്നുമാണ് കേസ് അന്വേഷിക്കുന്ന സിബിഐയുടെ നിലപാട്.
നേരത്തെ ജയരാജന്റെ അറസ്റ്റ് പ്രതിരോധിക്കാന്‍ സിപിഎം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് ജയരാജന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ കേസില്‍ പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ ഘട്ടത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. അറസ്റ്റ് ഭയന്ന ജയരാജന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവെന്ന ആരോപണവും ഒരു ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ജയരാജന്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.
രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ബിജെപി സിബിഐയെ ഉപയോഗിക്കുകയാണെന്ന വാദമാണ് സിപിഎം ഉയര്‍ത്തുന്നത്. അറസ്റ്റ് ഉണ്ടായാല്‍ അത് രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം. ടിപി വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനെ പിന്തുണച്ച് കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു. ഇതെല്ലാം ചൂണ്ടിക്കാട്ടി സിബിഐയെ ഉപയോഗിച്ച് സിപിഎം നേതാക്കളെ വേട്ടയാടാന്‍ ശ്രമം നടത്തുകയാണെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് വലിയ തിരിച്ചടിയേല്‍ക്കാന്‍ പോകുന്നുവെന്നാണ് എതിരാളികള്‍ പറയുന്നത്. എന്തായാലും സിപിഎമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയാവുകയാണ് സിബിഐ അന്വേഷണങ്ങളെന്നാണ് വിലയിരുത്തല്‍.
Discussion about this post