ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ താഴെയിറക്കാൻ ബി ജെ പി ശ്രമിക്കുന്നു എന്ന വ്യാജ ആരോപണവുമായി സ്ഥിരം പ്രത്യക്ഷപ്പെടുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ പോലീസിനെ സമീപിച്ച് ബി ജെ പി. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിക്കുന്നതൊക്കെ ഇനി കയ്യിൽ വച്ചാൽ മതി അങ്ങനെ എന്തെങ്കിലും ഒരു തെളിവുണ്ടെങ്കിൽ നേരിട്ട് പൊലീസിന് കൊടുക്കാനാണ് ബി ജെ പി ഇപ്പോൾ അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെടുന്നത്. ഇതോടെ വെട്ടിലായിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി
2014ൽ ഡൽഹിയിൽ അധികാരത്തിലെത്തിയ കാലം മുതൽക്കേ തന്നെ ആം ആദ്മി പാർട്ടിയുടെ സ്ഥിരം പല്ലവിയാണ് ഞങ്ങളെ പണം കൊടുത്ത് വാങ്ങാൻ ബി ജെ പി ശ്രമിക്കുന്നു എന്നത്. അതെ സമയം തന്റെ ആരോപണങ്ങൾക്ക് സാധുതയേകുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഹാജരാക്കുകയോ ഔപചാരികമായ പരാതിക്കായി പോലീസിനെ സമീപിക്കുകയോ ചെയ്യാറില്ല. സാധാരണ ഗതിയിൽ വലുതായി പ്രതികരിക്കാറില്ലെങ്കിലും ഇത്തവണ ക്ഷമ കേട്ടിരിക്കുകയാണ് ബി ജെ പി. അതോടു കൂടിയാണ് ഇനി നിങ്ങൾ പോലീസിനെ കാണുന്നില്ലെങ്കിൽ വേണ്ട ഞങ്ങൾ തന്നെ കണ്ടോളാം എന്ന് ഇപ്പോൾ ബി ജെ പി തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ നോടീസ് നൽകാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിൻ്റെയും എഎപി മന്ത്രി അതിഷിയുടെയും വീടുകളിൽ എത്തിയ സാഹചര്യത്തിൽ ബി ജെ പി യുടെ ഈ പുതിയ നീക്കം ആം ആദ്മി പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്. പ്രേത്യേകിച്ചും അഴിമതി രഹിത രാഷ്ട്രീയം പറഞ്ഞു അങ്ങനെയൊരു പ്രതിച്ഛായയിൽ നിലനിൽക്കുന്ന പാർട്ടി തന്നെ വലിയ തോതിലുള്ള അഴിമതിയാരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ
Discussion about this post