മലപ്പുറം:തിരൂർ ജില്ലാ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ മുഴുപ്പിലങ്ങാട് ആയിഷ മൻസിലിൽ സുഹൈൽ (37) ആണ് അറസ്റ്റിലായത്. സുഹൈയിൽ ഐസിയുവിന് മുൻപിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ അടുത്ത് കിടക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഐസിയുവിന് മുൻപിൽ നിലത്താണ് യുവതി കിടന്നിരുന്നത്. യുവതിയെ കിടക്കുന്നത് കണ്ട ഇയാൾ അടുത്ത് കിടക്കുകയും യുവതിയുടെ ശരീരത്തിൽ സ്പർശിക്കുകയുമായിരുന്നു. ഞെട്ടിയുണർന്ന യുവതി ബഹളം വച്ചു. ഇതോടെ യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതിയും ഭർത്താവും പോലീസിൽ പരാതി നൽകി.
പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് ആശുപത്രിയിൽ എത്തി. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാൾ റെയിൽവേ സ്റ്റേഷന്റെ സമീപത്തെ ഹോട്ടൽ ജീവനക്കാരനാണ്.
Discussion about this post