തെലങ്കാന: ഹൈദരാബാദിലെ വിവിധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന. തെലുങ്കു കവി വരവ റാവുവിന്റെ മരുമകൻ വേണുഗോപാലിന്റെ വസതികളിലാണ് പരിശോധന നടത്തുന്നത്. കമ്മ്യൂണിസ്റ്റ് ഭീകരവാദം സംശയിച്ചാണ് വേണുഗോപാലിന്റെ ഹിമായത്‌നഗറിലെ വസതിയിൽ പരിശോധന നടത്തുന്നത്.
എൽബി നഗറിലെ റോക്ക് ടൗണിലൈ രവി ശർമയുടെ വസതിയിലും പരിശോധന നടക്കുന്നുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ, ലഘുലേഖകൾ, പുസ്തകങ്ങൾ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
പ്രതിമാസ പ്രാദേശിക മാസികയുടെ എഡിറ്ററാണ് വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുന്നതിന് ഗൂഡാലോചന നടത്തിയ കേസിൽ വരവറാവു നേരത്തെ അറസ്റ്റിലായിരുന്നു.
Discussion about this post