പറ്റ്‌ന: ആദ്യരാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ യുവാവിനെ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി പോലീസ്. ബിഹാറിലെ മുസാപ്പൂറിലാണ് സംഭവം. ഷഹബാസ്പൂർ ഗ്രമത്തിൽ നിന്നുള്ള ആദിത്യ ഷാഹി എന്ന യുവാവാണ് വധുവിനെയും കുടുംബത്തെയുമെല്ലാം ആശങ്കയിലാക്കി മുങ്ങിയത്.
ബോചഹാനിൽ നിന്നുള്ള യുവതിയെയാണ് ആദിത്യ ഷാഹി വിവാഹം ചെയ്തത്. ആർഭാടമായാണ് വിവാഹം നടന്നത്. ആഘോഷങ്ങൾ കഴിഞ്ഞ വീട്ടിലെത്തിയ യുവാവ് രാത്രിയിൽ ആരോടും പറയാതെ വീട്ടിൽ നിന്നും ഇറങ്ങിപോവുകയായിരുന്നു. പ്രദേശത്ത് മുഴുവൻ അന്വേഷിച്ചെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
രണ്ട് ദിവസവും യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഈ സമയത്ത് ഇയാർ പറ്റ്‌നയിലും ദനാപൂരിലും ചെന്നുവെന്നും പറയുന്നു. അക്കൗണ്ടിൽ നിന്നും ഇയാൾ 50000 രൂപയും പിൻവലിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് ആദിത്യ ഫോൺ ഓൺ ചെയ്തത്. ഈ സമയം, ഫോണിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്താണ് പോലീസ് യുവാവിനെ കണ്ടെത്തിയത്. പിന്നീട് പോലിസെത്തി ഇയാളെ സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. എന്തിനാണ് ഇയാൾ വീട്ടിൽ നിന്നും ഇറങ്ങപ്പോയതെന്ന് വ്യക്തമല്ല.
Discussion about this post