കണ്ണൂർ: കൊട്ടിയൂരിൽ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തത് അണുബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട്. കടുവയുടെ കരളിലും കുടലിലും അണുബാധയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വേലിയിൽ കുടുങ്ങിയപ്പോഴുള്ള സമ്മർദ്ദവും മരണകാരണമായി.കമ്പിവേലിയിൽ കുടുങ്ങിയതോടെ കടുവ കൂടുതൽ അവശനായി.
മയക്കുവെടി വെച്ചത് കടുവടയുടെ ആരോഗ്യനില മോശമാക്കിയെന്നും റിപ്പോർട്ട്. വയനാട് പൂക്കോടിലെ വെറ്റിനറി ആശുപത്രിയിലാണ് കടുവയുടെ പോസ്റ്റുമോർട്ടം നടത്തിയത്. കഴിഞ്ഞദിവസം രാത്രിയാണ് കടുവ മൃഗശാലയിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ വച്ച് ചത്തത്. കണ്ണൂർ കൊട്ടിയൂരിലെ പന്നിയാംമലയിൽ നിന്നാണ് കടുവയെ പിടികൂടിയത്.
കടുവയുടെ ആന്തരാവയങ്ങൾ കൂടുതൽ പരിശോധനയ്ക്കയക്കും. സംഭവത്തിൽ അന്വേഷണം നടത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡനെ വനം മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.
Discussion about this post