കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധ ഗൂഢാലോചനാക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. തലശേരി സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ഈ മാസം 18ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
ഹര്‍ജിയില്‍ സിബിഐയ്ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. ചോദ്യം ചെയ്യലിനു ഹാജരാകുന്നതില്‍ എതിര്‍പ്പില്ലെന്ന് ജയരാജന്‍ കോടതിയെ അറിയിച്ചു. തിരുവനന്തപുരത്ത് ആറ് മണിക്കൂര്‍ ചോദ്യം ചെയ്യലിനു വിധേയനായതാണെന്നും ജയരാജന്‍ കോടതിയെ ബോധിപ്പിച്ചു.
ഒരിക്കല്‍ ചോദ്യം ചെയ്യലിനു ഹാജരായ ജയരാജന്‍ പിന്നീട് മൂന്ന് തവണ സിബിഐ നോട്ടീസ് നല്‍കിയെങ്കിലും അനാരോഗ്യം കാണിച്ച് ഒഴിവാകുകയായിരുന്നു.
Discussion about this post