ന്യൂഡൽഹി: വയനാട് എംപി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര ഉത്തർപ്രദേശിൽ പ്രവേശിച്ചതിന് പിന്നാലെ സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വിട്ടുനിൽക്കുന്നതിൽ പ്രതികരിച്ച് ബിജെപി. കോൺഗ്രസ് പാർട്ടിയുടെ ഉടമസ്ഥാവകാശം ആർക്കെന്ന തർക്കമാണ് പ്രിയങ്ക ഗാന്ധി ന്യായ് യാത്രയിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ പ്രധാനകാരണമെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.
വിമർശനം ഉയർന്നതിന് പിന്നാലെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണെന്നും അതിനാലാണ് യാത്രയിൽ പങ്കുചേരാത്തതെന്നും പ്രിയങ്ക പ്രതികരിച്ചു. ന്യായ യാത്രയ്ക്ക് സഹോദരൻ രാഹുൽ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കും ആശംസകൾ അയച്ച അവർ, തന്റെ അസുഖം മാറിയാലുടൻ അവരോടൊപ്പം ചേരുമെന്ന് പറഞ്ഞു.
എന്നാൽ രാഹുലുമായുള്ള തർക്കത്തെ തുടർന്നാണ് പ്രിയങ്ക യാത്രയിൽ പങ്കെടുക്കാത്തതെന്ന് ബിജെപി ആരോപിക്കുന്നു. കോൺഗ്രസ് പാർട്ടിയുടെ ഉടമസ്ഥാവകാശത്തിന് വേണ്ടി സഹോദരനും സഹോദരിയും തമ്മിലുള്ള പൊരുത്തപ്പെടാനാകാത്ത വിള്ളൽ ഇപ്പോൾ എല്ലാവർക്കും അറിയാമെന്ന് അമിത് മാളവ്യ പറഞ്ഞു
Discussion about this post