ദീസ് പൂർ: വിഘടനവാദി നേതാവും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃതപാൽ സിങ്ങിൻ്റെ സെല്ലിൽ നിന്ന് ചാര ക്യാമറ, സ്‌മാർട്ട്‌ഫോൺ, മൊബൈൽ ഫോൺ, പെൻഡ്രൈവ്, ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ തുടങ്ങി നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തി. രാജ്യത്തിനെതിരെ ആഭ്യന്തരമായും അന്തർദേശീയപരമായും നീക്കങ്ങൾ നടത്തുന്ന അമൃതപാൽ സിംഗിൽ നിന്നും ഈ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ കണ്ടെത്തിയത് വലിയ സുരക്ഷാ വീഴ്ചയായാണ് കരുതപ്പെടുന്നത്.
സിങ്ങും അദ്ദേഹത്തിൻ്റെ ഒമ്പത് കൂട്ടാളികളും അസമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിലാണ് ഇപ്പോഴുള്ളത് . ആഴ്ചകളോളം നീണ്ട വേട്ടയ്‌ക്ക് ശേഷം സംസ്ഥാനത്തെ മോഗ ജില്ലയിൽ നിന്നായിരുന്നു പഞ്ചാബ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
എല്ലാ ഉപകരണങ്ങളും പിടിച്ചെടുത്തതായും വിഷയത്തിൽ നിയമാനുസൃതമായ നടപടികൾ ആരംഭിച്ചതായും അസം ഡിജിപി ജിപി സിംഗ് അറിയിച്ചു.








