Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

by Brave India Desk
Jul 6, 2026, 07:43 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ജക്കാർത്ത :  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് തുടക്കമായി. പര്യടനത്തിന്റെ ആദ്യഘട്ടമായി മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അദ്ദേഹം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ എത്തിച്ചേർന്നു. ജക്കാർത്ത വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്റോ നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. വ്യോമാതിർത്തിയിൽ പ്രവേശിച്ചത് മുതൽ ഇന്തോനേഷ്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടി സേവിച്ചിരുന്നു. പ്രസിഡന്റിന് പുറമെ ഇന്തോനേഷ്യൻ സർക്കാരിലെ നാല് മന്ത്രിമാരും അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

തുടർന്ന് ജക്കാർത്തയിലെ ഹോട്ടലിലെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യൻ സമൂഹം വൻ ആവേശത്തോടെയാണ് വരവേറ്റത്. അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി രാമായണത്തെ അടിസ്ഥാനമാക്കിയുള്ള നിഴൽക്കൂത്ത് ഉൾപ്പെടെയുള്ള പരമ്പരാഗത കലാപരിപാടികൾ ഒരുക്കിയിരുന്നു. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസി (Act East Policy), മഹാസാഗർ വിഷൻ, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം എന്നിവ കൂടുതൽ ശാക്തീകരിക്കുക ലക്ഷ്യമിട്ടുള്ളതാണ് ഈ സന്ദർശനം. 2018-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തമായി (Comprehensive Strategic Partnership) ഉയർത്തിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. 2025-ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തത് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ആയിരുന്നു.

Stories you may like

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

സന്ദർശനത്തിൻ്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, പ്രതിരോധ, സാംസ്കാരിക, സാങ്കേതിക ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ഉഭയകക്ഷി ചർച്ചകൾ ഇരുവരും നടത്തും. ഇതിനുപുറമെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ യോഗ്യകർത്തയിലെ പ്രശസ്തമായ പ്രാംബനൻ ക്ഷേത്ര സമുച്ചയവും പ്രസിഡന്റിനൊപ്പം പ്രധാനമന്ത്രി സന്ദർശിക്കും. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്ന് പുറപ്പെടുന്നതിന് മുൻപായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. കൂടാതെ ജക്കാർത്തയിൽ നടക്കുന്ന ചടങ്ങിൽ ഇന്തോനേഷ്യയിലെ വലിയൊരു വിഭാഗം വരുന്ന ഇന്ത്യൻ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും. ഇന്തോനേഷ്യയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം ജൂലൈ എട്ടിന് അദ്ദേഹം ഓസ്ട്രേലിയയിലേക്കും തുടർന്ന് ന്യൂസിലാൻഡിലേക്കും പോകും.

Tags: Narendra Modiindia indonesia
Share
Tweet
Send
Share

Latest stories from this section

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies