Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പാക് മണ്ണിൽ വിറ്റ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ; പഹൽഗാം ആക്രമണത്തിൽ പാകിസ്താന് നിർണായക പങ്ക്; സ്പോൺസേർഡ് ഭീകരതയുടെ ചുരുളഴിച്ച് എൻ.ഐ.എ

by Brave India Desk
Jul 6, 2026, 03:39 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസരൻ പുൽമേട്ടിൽ കഴിഞ്ഞവർഷം 25 വിനോദസഞ്ചാരികളും ഒരു കുതിരക്കാരനും കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്താന്റെ പങ്കും ഗൂഢാലോചനയും വ്യക്തമാക്കിക്കൊണ്ട് ലഷ്കർ-ഇ-തൊയ്ബ (LeT) തലവൻ ഹാഫിസ് സയീദിനെതിരെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി) കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിൽ നാല് ദിവസത്തെ യുദ്ധത്തിലേക്ക് നയിച്ച ഈ ഭീകരാക്രമണത്തിൽ, മുഖ്യ ആസൂത്രകൻ എന്ന നിലയിലും ലഷ്കറിന്റെ പോഷക സംഘടനയായ ‘ദി റസിസ്റ്റൻസ് ഫ്രണ്ട്’ മേധാവി എന്ന നിലയിലുമാണ് ഹാഫിസ് സയീദിനെ പ്രതിചേർത്ത് ജമ്മു കോടതിയിൽ എൻ.ഐ.എ അനുബന്ധ കുറ്റപത്രം നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ സമർപ്പിച്ച 1597 പേജുള്ള പ്രധാന കുറ്റപത്രത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി.

ഇന്ത്യ ഏറ്റവും കൂടുതൽ തിരയുന്ന ഭീകരനായ ഹാഫിസ് സയീദിനെതിരെ ഭാരതീയ ന്യായ സംഹിത യു.എ.പി.എഎന്നിവയിലെ ഭീകരവിരുദ്ധ വകുപ്പുകൾക്ക് പുറമേ, ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കൽ, അതിർത്തിക്കപ്പുറത്ത് ഇരുന്ന് ഗൂഢാലോചന നടത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വിപുലമായ ശാസ്ത്രീയ അന്വേഷണങ്ങളിലൂടെയും ഡിജിറ്റൽ തെളിവുകളിലൂടെയും ആക്രമണത്തിന് പിന്നിലെ പാകിസ്താന്റെ പങ്ക് പൂർണ്ണമായും തെളിയിക്കാൻ കഴിഞ്ഞതായി എൻ.ഐ.എ വ്യക്തമാക്കി. മുൻപ് നടന്ന 26/11 മുംബൈ ഭീകരാക്രമണത്തിന് പിന്നിലും ഹാഫിസ് സയീദായിരുന്നു. മതപരമായ ലക്ഷ്യങ്ങളോടെ വിനോദസഞ്ചാരികളെ തിരഞ്ഞുപിടിച്ചാണ് പാക് സ്പോൺസേർഡ് ഭീകരർ കൊലപ്പെടുത്തിയതെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.

Stories you may like

‘എംപിമാരെ കാണാൻ കമ്മീഷൻ അങ്ങോട്ട് ചെല്ലണമെന്ന ആവശ്യം തള്ളി’; രാഹുലിന് അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ആക്രമണം നടത്തിയ ഫൈസൽ ജാട്ട്, ഹബീബ് താഹിർ, ഹംസ അഫ്ഗാനി എന്നീ മൂന്ന് പാകിസ്താനി ഭീകരരെ എൻ.ഐ.എ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ ഹംസ അഫ്ഗാനി 2025 ജൂലൈയിൽ നടന്ന ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ടു. ആക്രമണം ആസൂത്രണം ചെയ്ത ടി.ആർ.എഫ് നേതാവ് സാജിദ് സൈഫുള്ള ജാട്ട് എന്ന ലങ്ഡ, ഭീകരർക്ക് ഒളിത്താവളവും ഭക്ഷണവും ഒരുക്കിയ പ്രാദേശിക നിവാസികളായ ബഷീർ അഹമ്മദ് ജോതാട്, പർവേസ് അഹമ്മദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. സാജിദ് ജാട്ട് പാകിസ്താനിലിരുന്ന് ആൽപൈൻ ക്വസ്റ്റ് ആപ്പ് വഴിയാണ് ഭീകരർക്ക് ബൈസരൻ പുൽമേടിന്റെ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ കൈമാറിയത്. ഭീകരരിൽ നിന്ന് കണ്ടെടുത്ത രണ്ട് ഷവോമി ഫോണുകളും പാകിസ്താനിൽ വിറ്റതാണെന്ന് കമ്പനിയുടെ ഇന്ത്യൻ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.

2025 ഏപ്രിൽ 21-ന് പർവേസ് അഹമ്മദിന്റെ കുടിലിലെത്തിയ ഭീകരർ അവിടെ അഞ്ച് മണിക്കൂറോളം ഒളിവിൽ കഴിയുകയും അമർനാഥ് യാത്രയെക്കുറിച്ചും ഇന്ത്യൻ സൈനിക ക്യാമ്പുകളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ ബൈസരൻ പാർക്കിന് വെളിയിൽ ഭീകരർ ഇരിക്കുന്നത് കണ്ടിട്ടും പർവേസും ബഷീറും സുരക്ഷാ സേനയ്ക്കോ മറ്റ് വിനോദസഞ്ചാരികൾക്കോ യാതൊരു മുന്നറിയിപ്പും നൽകിയില്ല. ഡ്രോണുകൾ വഴിയുള്ള ആയുധ വിതരണവും പാക് നിർമ്മിത ഫോണുകൾ വഴിയുള്ള ആശയവിനിമയവും വഴി പാകിസ്താനിൽ നിന്നാണ് ഈ ആക്രമണം പൂർണ്ണമായും നിയന്ത്രിച്ചതെന്ന് എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി 2025 മെയ് 7-ന് പുലർച്ചെ ഇന്ത്യ പാകിസ്താനിലെയും അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്ക് നേരെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ശക്തമായ സൈനികാക്രമണം നടത്തിയിരുന്നു. മെയ് 10-ന് പ്രഖ്യാപിച്ച വെടിനിർത്തലോടെയാണ് ഈ സൈനിക നീക്കം അവസാനിച്ചത്.

Tags: pakistanwarNIAindia
Share
Tweet
Send
Share

Latest stories from this section

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

Latest News

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

‘എംപിമാരെ കാണാൻ കമ്മീഷൻ അങ്ങോട്ട് ചെല്ലണമെന്ന ആവശ്യം തള്ളി’; രാഹുലിന് അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies