ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയ്ക്ക് മുൻപിൽ ഹാജരാകാതെ ഡൽഹി മുഖ്യമന്ത്രി. ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അരവിന്ദ് കെജ്രിവാൾ ഇഡിയെ അറിയിച്ചു. ആറാം തവണയാണ് ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും കെജ്രിവാൾ ഒഴിഞ്ഞു മാറുന്നത്.
കഴിഞ്ഞ അഞ്ച് തവണയും ഇഡി നോട്ടീസ് നൽകിയെങ്കിലും കെജ്രിവാൾ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ആറാം തവണ ഇഡി നോട്ടീസ് നൽകുകയായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണനയിലിരിക്കെ ഹാജരാകാൻ കഴിയില്ലെന്ന് കെജ്രിവാൾ ഇഡിയെ അറിയിക്കുകയായിരുന്നു.
തുടർച്ചയായി നോട്ടീസുകൾ അവഗണിച്ച സാഹചര്യത്തിൽ ഇഡിയാണ് കെജ്രിവാളിനെതിരെ കോടതിയെ സമീപിച്ചത്. കെജ്രിവാളിനെ ചോദ്യം ചെയ്യാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
Discussion about this post