Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബുദ്ധനുറങ്ങുന്ന മണ്ണ് ; ഭാരതത്തിന്റെ ചരിത്രം നെഞ്ചേറ്റിയ പൈതൃക ഭൂമി : കുശിനാര!

by Brave India Desk
Feb 19, 2024, 02:22 pm IST
in India, Travel, Culture, Article
Share on Facebook
Tweet
WhatsApp
Telegram

തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന സഞ്ചാരികൾ പ്രധാനമായും സന്ദർശിക്കുന്ന ഒരു സ്ഥലമുണ്ട്. പക്ഷേ നമ്മൾ ഇന്ത്യക്കാർക്ക് പലപ്പോഴും ഈ സ്ഥലം അത്ര പരിചിതമല്ല. ചരിത്രം ചില ചട്ടക്കൂടുകളിലേക്ക് ഒതുങ്ങിയപ്പോൾ മൺമറഞ്ഞു പോയ ഇന്ത്യൻ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും അവശേഷിപ്പുകളിൽ ഒന്നാണ് കുശിനാര. ശ്രീബുദ്ധൻ മരണമടഞ്ഞ സ്ഥലം എന്ന രീതിയിൽ ഏറെ ചരിത്ര പ്രാധാന്യമുള്ള നഗരമാണ് കുശിനാര. പുരാതന കാലഘട്ടത്തിൽ പാലി എന്നും അറിയപ്പെട്ടിരുന്ന കുശിനാര ഇപ്പോൾ കുശിനഗർ എന്ന പേരിലാണ് രാജ്യത്ത് അറിയപ്പെടുന്നത്. ഉത്തർപ്രദേശിൽ ആണ് ഈ മഹത്തായ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Stories you may like

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ബുദ്ധന്റെ മരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു നിർവാണ സ്തൂപവും മഹാപരിനിർവാണ ക്ഷേത്രവും സ്ഥിതിചെയ്യുന്ന കുശിനാര ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികൾ വളരെ പരിപാവനമായി കരുതുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ്. നിലവിൽ ബുദ്ധമതവിശ്വാസികൾ കൂടുതലായി കാണപ്പെടുന്ന തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് വർഷംതോറും കുശിനാര സന്ദർശിക്കുന്നത്.

ബുദ്ധമതവിശ്വാസം അനുസരിച്ച് കുശ രാജാവ് ഭരിച്ചിരുന്ന സ്ഥലം ആയിരുന്നു കുശിനാര. മറ്റൊരു വിശ്വാസം ഈ പ്രദേശത്ത് സമൃദ്ധമായി കാണപ്പെടുന്ന കുശ് എന്ന ഒരിനം പുല്ലിന്റെ പേരിൽ നിന്നുമാണ് ഈ പ്രദേശത്തിന് കുശിനാര എന്ന പേര് ലഭിച്ചത് എന്നാണ്. മധ്യകാലഘട്ടത്തിൽ ഈ പ്രദേശം കലചൂരി രാജാക്കന്മാരുടെ അധീനതയിലായിരുന്നു . പിന്നീട് 12-ാം നൂറ്റാണ്ടിലെ ഇസ്ലാമിക അധിനിവേശത്തിന് ശേഷം ഈ നഗരം ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട നിലയിലേക്ക് മാറി. പിന്നീട് ബ്രിട്ടീഷുകാർ അടക്കമുള്ള വൈദേശിക ശക്തികൾ ഇന്ത്യ കീഴടക്കിയ ശേഷം നടത്തപ്പെട്ട ചില പര്യവേഷണങ്ങളിലാണ് മൺമറഞ്ഞു കിടന്നിരുന്ന കുശിനാര പുതിയ ചരിത്രത്തിന്റെ ഭാഗമായി തെളിഞ്ഞുവന്നത്.

1876 – 77 കാലഘട്ടത്തിലായി  എസിഎൽ കാർലീലിന്റെ മേൽനോട്ടത്തിൽ ഈ പ്രദേശത്ത് നടത്തിയ ഖനനത്തിൽ ഏറെ പ്രാധാന്യമുള്ള മഹാനിർവാണ സ്തൂപത്തിന്റെയും ശയിക്കുന്ന രൂപത്തിലുള്ള ബുദ്ധന്റെ പ്രതിമയുടെയും അവശിഷ്ടങ്ങൾ കണ്ടെത്തപ്പെട്ടു . 6.1 മീറ്റർ നീളമുള്ള ഒറ്റ ശിലയിൽ തീർത്ത  ബുദ്ധ പ്രതിമയാണ് ഇവിടെ നിന്ന് കണ്ടെടുത്തിട്ടുള്ളത്. ചെരിഞ്ഞു കിടക്കുന്ന  നിലയിലുള്ള ശ്രീബുദ്ധന്റെ ഈ ശില്പമാണ്  മഹാപരിനിർവാണ ക്ഷേത്രത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. 1956 ലാണ് ബുദ്ധജയന്തിയുടെ 2500-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മഹാപരിനിർവാണ ക്ഷേത്രവും നിർവാണസ്തൂപവും ഇന്നത്തെ രൂപത്തിലേക്ക് വികസിപ്പിക്കപ്പെട്ടത്.

ഗൗതമ ബുദ്ധന്റെ മരണസ്ഥലമായി പറയപ്പെടുന്ന നിർവാണ സ്തൂപം കുശിനാരയിലെ മഹാപരിനിർവാണ ക്ഷേത്രത്തിന് തൊട്ടുപിറകിലാണ് സ്ഥിതി ചെയ്യുന്നത്. നിർവാണ ചൈത്യ എന്നും അറിയപ്പെടുന്ന ഈ സ്തൂപത്തിന് 2.74 മീറ്റർ ഉയരമാണുള്ളത്. ശ്രീബുദ്ധന്റെ ചിതാഭസ്മവും അവശിഷ്ടങ്ങളും ഈ സ്തൂപത്തിൽ അടക്കം ചെയ്തിട്ടുണ്ട് എന്ന് സ്തൂപത്തിന്റെ ഭിത്തിയിലായി കാണപ്പെടുന്ന ബ്രാഹ്മി ലിഖിതത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. ബുദ്ധൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം എന്ന നിലയിൽ ഏറെ ചരിത്ര പ്രാധാന്യമുള്ള കുശിനാരയിലേക്ക്  ഇന്ന് നിരവധി തീർത്ഥാടകരും വിനോദസഞ്ചാരികളും ആണ് എത്തിച്ചേരുന്നത്.

Tags: travelPehle Bharat Ghumoexplore Indiakusinaramaha nirvana temple
Share21
Tweet
Send
Share

Latest stories from this section

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

Latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies