വയനാട്: ജില്ലയിൽ വന്യജീവി ആക്രമണങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവ്. ബാംഗളൂരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയതാണ് അദ്ദേഹം. മരിച്ചവരുടെ കുടുംബാംഗങ്ങളൈ ആശ്വസിപ്പിച്ച അദ്ദേഹം വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകി.
‘വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷ്, അജീഷ്, പോൾ എന്നിവരുടെ വീടുകളിൽ സന്ദർശനം നടത്തി. അവരുടെ നഷ്ടം നികത്താനാവാത്തതാണ്. പ്രദേശത്ത് ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശനമാണ് വന്യജീവി ആക്രമണങ്ങൾ. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഉദേ്യാഗസ്ഥരും ശാസ്ത്രഞ്ജരും നേരിടുന്ന പ്രശ്‌നങ്ങൾക്ക് കേന്ദ്ര സർക്കാർ ഭരണപരമായും രാഷ്ട്രീയപരമായും എല്ലാ പിന്തുണയും നൽകും. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്’- കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ഈ പ്രശ്‌നത്തിൽ കേരളവും തമിഴ്‌നാടും ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ രണ്ട് സംസ്ഥാനങ്ങളുടെയും ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചു. പ്രകൃതിയ്ക്കും മനുഷ്യർക്കും തുല്യ പ്രാധാന്യം നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷമാണ് തങ്ങളെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post