ലോട്ടറിയടിച്ച് പ്രശസ്തരായ നിരവധി പേർ നമുക്കിടയിലുണ്ട്. ആ ദിവസം വരെ സാധാരണക്കാരായി ജീവിച്ച ഒര വ്യക്തിയെ ഒറ്റ ദിവസം കൊണ്ട് പ്രശസ്തനാക്കാൻ ലോട്ടറിയ്ക്ക് കഴിയും. ഇതുപോലെ ലോട്ടറി അടിച്ച 28കാരന്റൈ വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.
വെറും മുവായിരം രൂപ ചിലവഴിച്ച് യുവാവ് വാങ്ങിയ ലോട്ടറി ഇയാളെ 796 കോടി രൂപയുടെ ഉടമയാക്കി ആണ് മാറ്റിയത്. അതായത് 680 ദശലക്ഷം യവാൻ. ചൈനയിലെ ഏറ്റവും വലിയ ലോട്ടറി സമ്മനത്തുകയാണ് 28കാരനെ തേടിയെത്തിയത്.
ഈ മാസം ഏഴിനാണ് യുവാവ് ലോട്ടറിയെടുത്തത്. 3000 രൂപ കൊടുത്ത് 133 ലോട്ടറി ടിക്കറ്റുകളാണ് യുവാവ് വാങ്ങിയത്. ഓരോ തവണയും ഏഴ് നമ്പറുകളുള്ള ഒരേ ഗ്രൂപ്പിൽ തന്നെ വാതുവച്ചാണ് യുവാവ് കോടീശ്വരനായത് എന്നതാണ് മറ്റൊരു പ്രത്യേകത.
തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയിഷോ പ്രവിശ്യയിൽ നിന്നുള്ള ഈ യുവാവിന്റെ പേര് വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. 2012-ൽ ബീജിംഗ് സ്വദേശി നേടിയ 664 കോടിയുടെ സമ്മാനത്തുകയാണ് ഇയാൾ മറികടന്നത്.
സമ്മാനമടിച്ചെന്ന ഫോൺ സന്ദേശം ലഭിച്ചപ്പോൾ അത് വിശ്വസിക്കാനായില്ല. താൻ പല തവണ ടിക്കറ്റ് വീണ്ടും വീണ്ടും പരിശോധിച്ചു. മുമ്പ് സമ്മാനം ലഭിച്ച ടിക്കറ്റുകളിൽ അക്കങ്ങൾ പ്രത്യക്ഷപ്പെടുന്നതിന്റെ ട്രെൻഡിനെ കുറിച്ച് ഗവേഷണം നടത്തിയിരുന്നു. ആ നമ്പറുകളിൽ നിന്നും ചിലത് തിരഞ്ഞെടുത്ത് തന്റെ ഭാഗ്യ നമ്പറുമായി ചേർത്താണ് വാതു വച്ചത്. വളരെ കാലമായി ലോട്ടറി എടുക്കുന്നു. അവസാനം നല്ലവാർത്തയെത്തിയെന്നും യുവാവ് പറഞ്ഞു.
Discussion about this post