ഫരീദാബാദ്: പാകിസ്ഥാനിലെ ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദിന്റെ മേധാവി മൗലാന മസൂദ് അസറിനെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് ശിവസേന.
ശിവസേനയുടെ പഞ്ചാബ് യൂണിറ്റാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പിന്നില്‍ ജെയ്ഷ ഇ മുഹമ്മദ് ആണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരായ നീക്കത്തിന് പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കുമെന്നും ശിവസേന സംസ്ഥാന അധ്യക്ഷന്‍ യോഗേഷ് ബാട്ടീഷ് പറഞ്ഞു.
അതിനിടെ പാകിസ്ഥാനില്‍ മൂന്ന് ജെയ്ഷ ഇ മുഹമ്മദ് നേതാക്കള്‍ പിടിയിലായതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post