തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ മത്സരിക്കും. മത്സരിക്കുന്നില്ലെന്ന് നേരത്തെ സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നു. കെപിസിസി അദ്ധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ടു പോകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തിരഞ്ഞെുപ്പിൽ മത്സരിക്കില്ലെന്ന തീരുമാനം അറയിച്ചത്. എന്നാൽ, സുധാകരൻ തന്നെ കണ്ണൂരിൽ മത്സരിക്കണമെന്ന് എഐസിസി നിലപാടെടുക്കുകയായിരുന്നു.
ജില്ലാ നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും സമ്മർദ്ദത്തെ തുടർന്നാണ് സുധാകരൻ മത്സരിക്കുന്നതെന്നാണ് സൂചന. കണ്ണൂരിൽ സുധാകരൻ മത്സരത്തിനിറങ്ങിയില്ലെങ്കിൽ വിജയ സാദ്ധ്യത കുറവാണെന്ന് സംസ്ഥാന നേതൃത്വം എഐസിസിയെ അറിയിച്ചതായാണ് വിവരം.
മറ്റ് പല നേതാക്കളുടെയും പേരുകൾ കണ്ണൂരിൽ ഉയർന്നു കേട്ടിരുന്നു. എന്നാൽ, അവർക്കെതിെര പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തി ഉയർന്നു. ഇതോടെയാണ് സുധാകരനെ തന്നെ കളത്തിലിറക്കാൻ നേതൃത്വം തീരുമാനമെടുത്തത്.












