എറണാകുളം : ആത്മീയ വിശ്വാസങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് ഗായിക അമൃത സുരേഷ്. മാതാ അമൃതാനന്ദമയിയോടുള്ള ഭക്തി തങ്ങളുടെ കുടുംബത്തിൽ പാരമ്പര്യമായി ഉള്ളതാണ്. മാതാപിതാക്കളിൽ നിന്നുമാണ് അത് തങ്ങൾക്ക് കിട്ടിയത്. ജന്മനാ രക്തത്തിൽ അലിഞ്ഞുചേർന്നതായിരുന്നു അമ്മയോടുള്ള ഭക്തി എന്നും അമൃത സുരേഷ് വ്യക്തമാക്കി.
” പണ്ടുമുതലേ തന്നെ ജീവിതരീതിയുടെ ഭാഗമായിരുന്നു ആശ്രമവും പ്രാർത്ഥനയും ധ്യാനവും എല്ലാം. ഇന്നും അത് അതുപോലെ തന്നെ തുടരുന്നുണ്ട്. റിയാലിറ്റി ഷോയിൽ എത്തുന്നതിനു മുൻപേ തന്നെ താൻ ആശ്രമത്തിൽ തന്നെയായിരുന്നു എപ്പോഴും. സ്കൂളും വീടും കഴിഞ്ഞാൽ പിന്നെ ആശ്രമത്തിൽ ആയിരുന്നു സമയം ചെലവഴിച്ചിരുന്നത്. സഹോദരി അഭിരാമിയും അങ്ങനെ തന്നെയായിരുന്നു.” അമൃതാനന്തമയി ആശ്രമം ജീവിതത്തോട് അത്രത്തോളം ചേർന്ന് നിൽക്കുന്നതാണെന്ന് അമൃത സുരേഷ് വ്യക്തമാക്കി.
കുട്ടിക്കാലം മുതൽ അച്ഛനും അമ്മയും പകർന്നു തന്ന പ്രാർത്ഥനയുടെ ഫലം എന്താണെന്ന് മനസ്സിലാക്കാൻ ഇപ്പോഴാണ് കഴിയുന്നത്. തിരക്കുകളിലേക്ക് പോയപ്പോൾ ആത്മീയ ചിന്തയും പ്രാർത്ഥനയും ധ്യാനവും എല്ലാം ഏറെ ഗുണം ചെയ്തു. താങ്ങി നിർത്താൻ ഭഗവാൻ ഉണ്ട് എന്ന് തോന്നലാണ് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും അഭിമുഖീകരിക്കാൻ ആത്മവിശ്വാസം നൽകുന്നത്. നമ്മളോട് ആര് എന്തുതന്നെ ചെയ്താലും അതിനുള്ള ഫലം അവർക്ക് ഭഗവാൻ നൽകുമെന്ന ചിന്തയാണ് തന്നെ പോസിറ്റീവായി മുന്നോട്ടു നയിക്കുന്നത് എന്നും അമൃത സുരേഷ് അഭിപ്രായപ്പെട്ടു
Discussion about this post