കോഴിക്കോട്: കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനായി കോഴിക്കോട് എൻ.ഐ.ടിയും SPIC MACAY കാലിക്കറ്റ് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന “വിരാസത്” പരിപാടിയെ വീർ സവർക്കർ മേളയാക്കി ഇടതു പക്ഷ നേതാവ് എളമരം കരീമും കൂട്ടരും. ഇത് ഏറ്റു പിടിച്ചു കൊണ്ട് ഇടതു പക്ഷത്തിന്റെ ജിഹ്വയായ കൈരളിയോടൊപ്പം തന്നെ താലിബാൻ അനുകൂല ചാനൽ ആയ മീഡിയ വണും രംഗത്ത് വന്നത് ഇടത് മൗദൂദി അന്തർധാരയ്ക്ക് പ്രത്യക്ഷമായ തെളിവായി.
1995 ൽ ഡെറാഡൂണിൽ വച്ച് ആരംഭം കുറിച്ച സാംസ്‌കാരിക പരിപാടിയാണ് വിരാസത്. 2008 ൽ ഇത് കൂടുതൽ വിശാലമാവുകയുണ്ടായി.ഡൽഹിയുൾപ്പെടെ മുന്നൂറോളം നഗരങ്ങളിൽ ഇത് വരെ വിരാസത് സാംസ്‌കാരിക മേള നടത്തപ്പെട്ടിട്ടുണ്ട്. പണ്ഡിറ്റ് ബിർജു മഹാരാജ്, പണ്ഡിറ്റ് ശിവകുമാർ ശർമ്മ തുടങ്ങിയ അനുഗൃഹീത കലാകാരന്മാർ വിരാസത്തിന്റെ ഭാഗമാണ്. അങ്ങനെയേരിക്കെയാണ് പോത്തിന് എന്ത് എത്ത വാഴ എന്ന മട്ടിൽ വിരാസത് കലാ സാംസ്‌കാരിക ചടങ്ങിനെതിരെ കൊമ്പ് കുലുക്കി കൊണ്ട് കരീമും മൗദൂദികളും രംഗത്ത് വന്നിരിക്കുന്നത്.
രാജ്യം കണ്ട ഏറ്റവും വലിയ ദേശാഭിമാനികളിൽ ഒരാളായ വീര സവർക്കറെ അദ്ദേഹത്തിന്റെ ജന്മ ദിനത്തിൽ പ്രധാനമന്ത്രി ഈയിടെ ആദരിച്ചിരുന്നു. ബ്രിടീഷുകാർക്ക് രാജ്യത്തെ ഒറ്റു കൊടുത്ത് കിട്ടിയ പണം കൊണ്ടാണ് ദേശാഭിമാനി പത്രം തുടങ്ങിയതെന്ന തരത്തിലുള്ള വാർത്തകൾ വന്നതിനു ശേഷം പ്രതിരോധത്തിലായ ഇടതു പക്ഷം കണ്മുന്നിൽ എന്ത് കണ്ടാലും ദേശാഭിമാനികളെ അടച്ചാക്ഷേപിക്കുന്നത് പതിവാക്കിയിരിക്കുകയാണ്.
വർഗ്ഗീയ കലാപം നടത്തിയ വാരിയൻ കുന്നനെ സ്വതന്ത്ര പോരാളിയായും ബ്രിടീഷ് വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ “അപകടകാരിയായ കുറ്റവാളി” എന്ന ലേബലിൽ ദശകങ്ങളോളം ബ്രിട്ടീഷുകാർ ആൻഡമാനിൽ ഏകാന്ത തടവിന് വിധിച്ച വീർ സവർക്കറെ ആക്ഷേപിക്കുകയും ചെയ്യുന്ന തല തിരിഞ്ഞ വ്യാഖ്യാനങ്ങൾ ഇടതു പക്ഷത്തിന്റെ ഭാഗത്ത് നിന്നും വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് വിരാസത് എന്ന ഹിന്ദി വാക്കിന്റെ അർത്ഥമറിയാതെ സിപിഎം ചാടിപ്പുറപ്പെട്ടിരിക്കുന്നത്.
ചരിത്രത്തിൽ അറിവ് തൊട്ടു തീണ്ടിയിട്ടില്ല എന്നത് നാട്ടുകാർ അറിഞ്ഞു കഴിഞ്ഞിട്ടുണ്ട്, അതോടൊപ്പം ഹിന്ദിയും അറിയില്ല എന്നും അറിയിക്കണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. അറിവില്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരെ ഇതിങ്ങനെ പെരുമ്പറ കൊട്ടി നാട്ടുകാരെ കൂടി അറിയിക്കണോ എന്നാണ് ചോദ്യങ്ങൾ വരുന്നത്.
Discussion about this post